യുഎഇയില്‍ ചൂട് കനക്കുന്നു; പൊള്ളുന്ന ചൂടില്‍ ഉരുകിയൊലിച്ച് പുറംജോലിക്കാര്‍

Update: 2017-11-08 03:53 GMT
യുഎഇയില്‍ ചൂട് കനക്കുന്നു; പൊള്ളുന്ന ചൂടില്‍ ഉരുകിയൊലിച്ച് പുറംജോലിക്കാര്‍
Advertising

കനത്ത ചൂടിന്റെ പിടിയില്‍ യുഎഇ മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെങ്കിലും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ചൂട്കാരണം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

Full View

കനത്ത ചൂടിന്റെ പിടിയില്‍ യുഎഇ മധ്യാഹ്ന ഇടവേള നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടെങ്കിലും പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ ചൂട്കാരണം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.

പകല്‍ താപനില 45 ഡിഗ്രിയിലേക്കാണ് ഉയര്‍ന്നത്. ഈര്‍പ്പത്തിന്റെ അളവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മധ്യാഹ്ന ഇടവേള നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ജൂണ്‍ 15ന് പ്രാബല്യത്തില്‍ വന്ന നിയമം സെപ്റ്റംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് മധ്യാഹ്ന ഇടവേള നിയമം. എന്നാല്‍ രാവിലെ മുതല്‍ തന്നെ ചൂട് കഠിനമാകുന്ന സാഹചര്യമാണുള്ളത്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലര വരെ പൊള്ളുന്ന ചൂടാണ് പുറത്ത്.

ഉയരത്തില്‍ ജോലി ചെയ്യന്ന കെട്ടിടനിര്‍മാണ തൊഴിലാളികളെയാണ് ചൂടിന്റെ കാഠിന്യം ഏറെ ബാധിക്കുന്നത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് തറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഇളവും സൗകര്യങ്ങളും ഉറപ്പു വരുത്താന്‍ മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍മാണ മേഖലയില്‍ ജോലിയെടുക്കുന്നവരാണ് കൂടുതല്‍ ദുരിതത്തില്‍. കൊറിയര്‍ ഡെലിവറി, ഹോം ഡെലിവറി ജീവനക്കാരും ചൂട് കാരണം ബുദ്ധിമുട്ടിലാണ്.

അതിനിടെ, ചൂട് സംബന്ധമായ അസുഖങ്ങളും ഇവരെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നിര്‍ജലീകരണം കാരണമായുള്ള ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ആതുര മേഖലയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News