ബഹ്‍റൈനില്‍ സന്തോഷ് പോരുവഴിയുടെ കീഴിൽ ചിത്രരചന അഭ്യസിച്ചവരുടെ ചിത്രപ്രദര്‍ശനം

Update: 2018-02-20 12:12 GMT
Editor : admin

160ൽ പരം ചിത്രങ്ങൾ വരച്ച കുട്ടികൾ പ്രക്യതി ഭംഗിയും വൈവിധ്യമുള്ള കാഴ്ചകളും തങ്ങളുടെ കലാസ്യഷ്ടികൾക്ക് വിഷയമാക്കി. അഞ്ചു മുതൽ പതിനാലു വയസു വരെയുള്ള അറുപതില്‍പരം കുട്ടികളുടെ സ്യഷ്ടികൾ പ്രദർശനത്തിലുണ്ടായിരുന്നു.

Full View

കുട്ടികളുടെ കലാസ്യഷ്ടികൾ കോർത്തിണക്കി വ്യത്യസ്തമായ ഒരു ചിത്രപ്രദർശനം ബഹ്റൈനിൽ നടന്നു ചിത്രകാരൻ സന്തോഷ് പോരുവഴിയുടെ കീഴിൽ ചിത്രരചന അഭ്യസിച്ച കുട്ടികൾ വരച്ച സ്യഷ്ടികളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.

ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന യുവ ചിത്രകാരൻ സന്തോഷ് പോരുവഴിയുടെ ശിക്ഷണത്തിൽ ചിത്രകല പഠിക്കുന്ന കുട്ടികളാണ് വരകളുടെയും വർണങ്ങളുടെയും വിസ്മയമൊരുക്കിയത്. 160ൽ പരം ചിത്രങ്ങൾ വരച്ച കുട്ടികൾ പ്രക്യതി ഭംഗിയും വൈവിധ്യമുള്ള കാഴ്ചകളും തങ്ങളുടെ കലാസ്യഷ്ടികൾക്ക് വിഷയമാക്കി. അഞ്ചു മുതൽ പതിനാലു വയസു വരെയുള്ള അറുപതില്‍പരം കുട്ടികളുടെ സ്യഷ്ടികൾ പ്രദർശനത്തിലുണ്ടായിരുന്നു.

പത്ത് വർഷമായി ബഹ് റൈനിൽ വിദ്യാർഥികൾക്ക് ചിത്രകലയിൽ പരിശീലനം നൽകുന്ന സന്തോഷ് പോരുവഴിയുടെ മൂന്നാമത് ചിത്രപദർശനമായിരുന്നു ഇത്. സെഗയ്യ ഹാളിൽ ഡോ.പി.വി ചെറിയാൻ ഉദ്ഘാടനം ചെയ്ത പ്രദർശനം കാണാൻ നിരവധി പേരെത്തിച്ചേർന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News