നിര്‍മാണം പുരോഗമിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ അഗ്നിബാധ

Update: 2018-02-23 10:37 GMT
Editor : admin
നിര്‍മാണം പുരോഗമിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ അഗ്നിബാധ

ഖത്തറിലെ റയ്യാന്‍ ഏരിയയില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ തീപിടുത്തമുണ്ടായി.

ഖത്തറിലെ റയ്യാന്‍ ഏരിയയില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മാള്‍ ഓഫ് ഖത്തറില്‍ തീപിടുത്തമുണ്ടായി. മാള്‍ ഓഫ് ഖത്തറിന്റെ ബേസ് മെന്റിലാണ് തീപടര്‍ന്നത്. രാജ്യത്തെ വന്‍കിട പദ്ധതികളിലൊന്നായ മാള്‍ ഓഫ് ഖത്തറിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണ് ഇപ്പോള്‍.

നിര്‍മ്മാണ സമഗ്രികള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീപടരുകയായിരുന്നു. സിവില്‍ ഡിഫന്‍സും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ദോഹയിലെ ഒരു റെസ്‌റ്റോറന്‍റിലും അഗ്നിബാധ ഉണ്ടായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News