ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മസ്‌കത്തില്‍ വീട്ടമ്മയായ തിരുവല്ല സ്വദേശി സരസ്വതി മനോജ്

Update: 2018-03-07 09:03 GMT
Editor : rishad
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മസ്‌കത്തില്‍ വീട്ടമ്മയായ തിരുവല്ല സ്വദേശി സരസ്വതി മനോജ്
Advertising

സാമൂഹിക മാധ്യമങ്ങളിലൂടെ സജീവ ഇടപെടലുകള്‍ നടത്തുന്ന സരസ്വതിയും സുഹൃത്തുക്കളും പ്രവാസജീവിതത്തില്‍ കാലിടറിയ നിരവധി പേര്‍ക്കാണ് തുണയായി വര്‍ത്തിച്ചിട്ടുള്ളത്

പ്രവാസമണ്ണില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മസ്‌കത്തില്‍ വീട്ടമ്മയായ തിരുവല്ല സ്വദേശി സരസ്വതി മനോജ്. സാമൂഹിക മാധ്യമങ്ങളിലൂടെ സജീവ ഇടപെടലുകള്‍ നടത്തുന്ന സരസ്വതിയും സുഹൃത്തുക്കളും പ്രവാസജീവിതത്തില്‍ കാലിടറിയ നിരവധി പേര്‍ക്കാണ് തുണയായി വര്‍ത്തിച്ചിട്ടുള്ളത്.സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ സാമൂഹിക ഇടപെടലുകളില്‍ താല്‍പര്യമെടുത്തിരുന്ന സരസ്വതി 2003ല്‍ വിവാഹശേഷമാണ് ഒമാനിലെത്തിയത്. മസ്‌കത്തിലെ താമസസ്ഥലത്തിന് സമീപത്തെ ഫ്‌ളാറ്റിലെ കോഴിക്കോട്ടുകാരിയായ വീട്ടുജോലിക്കാരിയെ നാട്ടിലെത്തിക്കാന്‍ നടത്തിയ ഇടപെടലാണ് തന്റെ പ്രവാസജീവിതത്തില്‍ വഴിതിരിവായതെന്ന് സരസ്വതി പറയുന്നു.

Full View

പിന്നീട് ആശുപത്രികളില്‍ ഉറ്റവരും,ഉടയവരുമില്ലാതെ കിടക്കുന്ന പലര്‍ക്കും കൂട്ടിരിക്കാനും ഭക്ഷണം കൊടുക്കാനും സരസ്വതി ഓടിയെത്തി.ആരോരുമില്ലാതെ മസ്‌കത്തില്‍ കഴിഞ്ഞിരുന്ന ഒരു സാധു സ്ത്രീയെ കുറിച്ച് മീഡിയാവണ്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്ത വീഹെല്‍പ്പ് എന്ന ഫേസ്ബുക്ക് കൂട്ടായ്മക്കും നിമിത്തമായി. വൃക്കരോഗിയായിരുന്ന സാധുസ്ത്രീയെ നാട്ടിലെത്തിക്കാന്‍ സഹായവുമായി എത്തിയവരെ ചേര്‍ത്ത് രൂപവത്കരിച്ച വീഹെല്‍പ്പ് ഗ്രൂപ്പ് ജാതി, മത,രാഷ്ട്രീയ ഭേദമില്ലാതെ നിരവധി പേര്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്.

സാമൂഹിക രംഗത്തെ മാനുഷിക ഇടപെടലുകള്‍ക്ക് ഒരുപാട് അംഗീകാരങ്ങള്‍ ഇവിടെയും,നാട്ടിലും സരസ്വതിയെ തേടിയെത്തിയിട്ടുണ്ട്. ഭര്‍ത്താവ് മനോജും ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ കൃഷ്ണപ്രിയയും ഒപ്പം എന്തിനും ഏതിനും പിന്തുണ നല്‍കുന്ന സുഹൃത്തുക്കളുമാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തിയെന്നും സരസ്വതി പറയുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News