ആദ്യ സിനിമക്ക് അവാര്‍ഡ്; സന്തോഷത്തോടെ ആളൊരുക്കത്തിന്റെ നിര്‍മാതാവ്

Update: 2018-03-14 03:01 GMT
Editor : Reshma Suresh | Jaisy : Reshma Suresh

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ജോളി

ആദ്യ സിനിമ തന്നെ സംസ്ഥാന ചലചിത്ര അവാര്‍ഡിന് അര്‍ഹമായ സന്തോഷത്തിലാണ് മൂന്നര പതിറ്റാണ്ട് പ്രവാസിയായി ജീവിക്കുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോളി ലോനപ്പനും കുടുംബവും. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത 'ആളൊരുക്കം' എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ജോളി. സൗദിയിലെ ദമ്മാമിലാണ് കാല്‍ നൂറ്റാണ്ടിലേറെയായി ഇദ്ദേഹം.

ചെറുപ്പം മുതലേയുണ്ട് സിനിമയോടുള്ള കമ്പം. അന്നേയുള്ള മോഹമാണ് സിനിമാ നിര്‍മാണം. ബിസിനസുകാരനായ ജോളി സിനിമാരേഗത്തേക്കെത്തുന്നതിന് കുടുംബത്തില്‍ നിന്നുപോലും എതിര്‍പ്പുണ്ടായി. മോഹസാഫല്യം പോലെയെത്തി നിര്‍മിച്ച സിനിമക്ക് മികച്ച നടനുള്ള അവാര്‍ഡ്. വ്യത്യസ്തമായ കഥയായതിനാല്‍ രണ്ടാം വട്ടം ആലോചിക്കേണ്ടി വന്നില്ല. പുതിയ അനുഭവങ്ങളും അവാര്‍ഡു നേട്ടവും പ്രചോദനമായി കരുതുകയാണ്. പ്രവാസം പ്രമേയമൊക്കിയൊരു സിനിമയാണ് ലോനപ്പന്റെ മനസ്സിലിനി...

Tags:    

Writer - Reshma Suresh

contributor

Editor - Reshma Suresh

contributor

Jaisy - Reshma Suresh

contributor

Similar News