വേറിട്ട വാഹനത്തിന് വേറെ വഴി... സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് ഇന്ന് മുതൽ റിയാദിൽ പുതിയ പാത

പ്രത്യേക പാത ഹയാത്ത് മാൾ - റിയാദ് ഗാലറി റൂട്ടിൽ

Update: 2026-03-30 15:46 GMT

റിയാദ്: സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്ക് സൗദി തലസ്ഥാനമായ റിയാദിൽ ഇന്ന് മുതൽ പുതിയ പാത. ഇത്തരം വാഹനങ്ങൾക്ക് പുതിയ റൂട്ട് ആരംഭിച്ചതായി റിയാദിലെ പൊതുഗതാഗത അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. ഹയാത്ത് മാൾ - റിയാദ് ഗാലറി എന്നിവയെ ബന്ധിപ്പിച്ചാണ് പ്രത്യേക പാത. രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ ഈ സേവനം വിപുലീകരിക്കാനിരിക്കെയാണ് നീക്കം. സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ വികസിപ്പിക്കാനും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ റൂട്ട് ആരംഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ 1,700-ലധികം യാത്രകൾ നടത്തുകയും, 3,000-ത്തിലധികം യാത്രക്കാരെ വഹിക്കുകയും ചെയ്തിരുന്നു. മൊത്തം 30,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുകയും ചെയ്തു. നിരവധി റൂട്ടുകളിൽ സേവനം നടത്തി. ഇതിന് ശേഷമാണ് പ്രത്യേക പാത ഒരുക്കിയിരിക്കുന്നത്.

Advertising
Advertising

റിയാദിലെ ഏഴ് സുപ്രധാന മേഖലകളിലാണ് പ്രാരംഭ സർവീസ് നടത്തിയിരുന്നത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 2, 5 ടെർമിനലുകൾ, റോഷൻ ബിസിനസ് പാർക്ക് തുടങ്ങിയവയാണ് ഈ ഘട്ടത്തിലുണ്ടായിരുന്നത്. 13 ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സ്റ്റേഷനുകളും ഉണ്ടായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News