മദീനയിൽ സുഖയാത്ര... പുതിയ 15 റൂട്ടുകളിലെ ബസ് സർവീസ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

റൂട്ടുകൾ രണ്ട് ഗ്രൂപ്പ്

Update: 2026-03-30 15:41 GMT

മദീന: പുതിയ 15 റൂട്ടുകളിൽ പൊതുഗതാഗത ബസ് സർവീസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് മദീന ബസ് പദ്ധതി. പുണ്യ നഗരത്തിൽ താമസക്കാർ, സന്ദർശകർ, തീർഥാടകർ എന്നിവരുടെ യാത്ര സുഗമമാക്കാനാണ് നടപടി. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി. 

റൂട്ടുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നതായാണ് അധികൃതർ പറയുന്നത്. ആദ്യ ഗ്രൂപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഞ്ച് റൂട്ടുകളാണുള്ളത്. വിമാനത്താവളം - പ്രവാചക പള്ളി (400), മീഖാത്ത് - ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ (130), അൽ-ഫൈസലിയ - വാദി മദ്നിബ് (150), സയ്യിദ് ഷുഹാദ സ്‌ക്വയർ - അൽ-ആലിയ (190), അൽ-ഖാലിദിയ - അൽ-ഖസ്‌വ (191).

Advertising
Advertising

അതേസമയം, രാവിലെ 6:00 മുതൽ രാത്രി 11:59 വരെ 18 മണിക്കൂർ പ്രവർത്തിക്കുന്ന പത്ത് റൂട്ടുകളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ഖന്ദഖ് - ഖുർആൻ പ്രിന്റിംഗ് പ്രസ്സ് (230), അൽ-ഫൈസലിയ - മീഖാത്ത് (231), ജബൽ അയ്ർ - അൽ-ദാഹിത (290), മീഖാത്ത് - ഇൻഡസ്ട്രിയൽ സിറ്റീസ് (291), മഹ്സൂർ - ബുസ്താൻ അൽ-സഫിയ (310), കിങ് ഫഹദ് ഡിസ്ട്രിക്റ്റ് - ഖുബ പള്ളി (390), ഷുറാൻ - അൽ അരിദ് ഡിസ്ട്രിക്റ്റ് (391), അൽ-മബൂത്ത് - അൽ-ഉയൂൻ ഒയാസിസ് 450, എയർപോർട്ട് ഡിസ്ട്രിക്റ്റ് - ആലിയ 490, ആലിയ - ഖസ്വ 590.

മദീനയിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കാനും വർഷം തോറും ദശലക്ഷക്കണക്കിന് സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സുസ്ഥിര ഗതാഗത സേവനം നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഷെഡ്യൂൾ. ഹജ്ജ്, ഉംറ സീസണുകളിൽ പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരാണ് സേവനം ഉപയോഗപ്പെടുത്തുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News