സൗദിയിൽ പരിസ്ഥിതി കാർഷിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ

350 നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ ദേശീയ കർമ്മപദ്ധതി

Update: 2026-03-30 16:16 GMT

റിയാദ്: സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം മേഖലകളിൽ ഗവേഷണത്തിനും നൂതന ആശയങ്ങൾക്കും മുൻഗണന നൽകുന്നതിനായി പുതിയ ദേശീയ കർമ്മപദ്ധതി പുറത്തിറക്കി. ഭക്ഷ്യ-ജല സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നൂറോളം അനുബന്ധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഏകദേശം 350 നൂതന സാങ്കേതികവിദ്യകൾ ഈ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗവേഷണങ്ങൾ നേരിടുന്ന നിയമപരമായ തടസ്സങ്ങൾ നീക്കി ഇതിലൂടെ പുതിയ ആശയങ്ങളെ പിന്തുണക്കുന്നു. പേറ്റന്റുകൾക്കും ബൗദ്ധിക സ്വത്തവകാശങ്ങൾക്കും സംരക്ഷണം നൽകുകയും അവ വാണിജ്യപരമായി വിപണനം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

പൈപ്പുകളിലെ ചോർച്ച കണ്ടെത്താനുള്ള സ്മാർട്ട് സംവിധാനങ്ങൾ, ആധുനിക റിവേഴ്സ് ഓസ്മോസിസ്, ജല ഉപഭോഗം കുറക്കാനുള്ള മാർഗങ്ങൾ, മലിനജലം പുനരുപയോഗിക്കാനുള്ള സാങ്കേതിക വിദ്യകൾ. കൃഷിയിടങ്ങളിൽ ഡ്രോണുകളുടെയും സാറ്റലൈറ്റുകളുടെയും ഉപയോഗം, എന്നിവ ഇതിലൂടെ നടപ്പാക്കും. ഇതിലൂടെ സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News