സ്വദേശിവത്കരണത്തിലും സൌദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു

Update: 2018-04-15 13:21 GMT
Editor : Jaisy
സ്വദേശിവത്കരണത്തിലും സൌദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു

രണ്ട് ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ആറു മാസത്തിനിടെ സൌദിയില്‍ പുതുതായി എത്തിയത്

സ്വദേശിവത്കരണം ശക്തമായി തുടരുമ്പോഴും സൌദിയിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. രണ്ട് ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ ആറു മാസത്തിനിടെ സൌദിയില്‍ പുതുതായി എത്തിയത്. സൌദിയിലെ സാമ്പത്തിക രംഗത്ത് ഇന്ത്യക്കാര്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ എംബസിയുടേതാണ് കണക്ക്.

Full View

പൊതുമാപ്പ്​ കാലം കഴിഞ്ഞ്​ അനധികൃത താമസക്കാർക്കെതിരെ കർശന നടപടിയുടെ കാലമാണ്. സ്വദേശിവത്കരണവും വനിതാവത്കരണവും തകൃതിയായി നടക്കുന്നു. ഇതൊന്നും പക്ഷേ തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് സൌദിയിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 2,14,708 ഇന്ത്യൻ തൊഴിലാളികൾ പുതുതായി സൌദിയിലെത്തി. ഇന്ത്യൻ എംബസിയധികൃതർ അറിയിച്ചതാണ്​ വിവരം.

Advertising
Advertising

സൗദി ഔദ്യോഗികമായി കൈമാറിയ വിവരം അനുസരിച്ച്​ ഈ വർഷം മാർച്ച്​ നാല്​ വരെ രാജ്യത്തുള്ള മൊത്തം ഇന്ത്യാക്കാരുടെ എണ്ണം 30,39,000 ആയിരുന്നു. സെപ്തംബർ 12ന് ​അത്​ 32,53,901 ആയി വർധിച്ചു. സൗദിയിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള​ തൊഴിലാളി റിക്രൂട്ടുമെന്റിൽ നാൾക്കു നാൾ വർധനവുണ്ടാകുന്നു എന്നാണ്​ഈ കണക്ക്​ കാണിക്കുന്നത്​. അതായത് സൌദി വിപണിയിലും തൊഴില്‍ മാര്‍ഒക്കറ്റിനും ഇന്ത്യക്കാരെ ആവശ്യമുണ്ടെന്നര്‍ഥം. പൊതുമാപ്പ്​ കാലയളവിൽ 75,932 ഇന്ത്യാക്കാരാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​.

എന്നിട്ടും അവശേഷിക്കുന്ന എണ്ണത്തിൽ വർധനവുണ്ടാകുന്നത്​ അത്ഭുതപ്പെടുത്തുന്നതാണ്​. റിയാദ്​ മെട്രോ ഉൾപ്പെടെ സൗദിയിലെ വൻകിട പദ്ധതികളുടെ നിർമാണ, നടത്തിപ്പ്​ പ്രവർത്തനങ്ങളിലേക്ക്​ കൂടുതലായി ആശ്രയിക്കുന്നത്​ ഇന്ത്യൻ മാനവവിഭവ ശേഷിയെയാണ്​. നിയമാനുസൃതം സൗദിയിലുള്ള ഇന്ത്യാക്കാരുടെ കണക്കാണിത്​. അതല്ലാത്തവര്‍ വേറെയും. സൌദി അരാംകോ അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇന്ത്യക്കാരെ നോട്ടമിടുന്നുണ്ട്. വന്‍കിട ശമ്പളക്കാരെ വെട്ടി ശരാശരിക്കാരെ നിയമിക്കാനാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News