ഇന്ത്യൻ എംബസിയിൽ ഔട്ട്പാസ് വാങ്ങാനെത്തുന്നവർക്കു സൗജന്യ സവാരിയൊരുക്കി മലയാളി ടാക്സി ഡ്രൈവർമാർ

Update: 2018-04-16 15:32 GMT
ഇന്ത്യൻ എംബസിയിൽ ഔട്ട്പാസ് വാങ്ങാനെത്തുന്നവർക്കു സൗജന്യ സവാരിയൊരുക്കി മലയാളി ടാക്സി ഡ്രൈവർമാർ
Advertising

ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന യാത്രാകുവൈത്ത് എന്ന കൂട്ടായ്മയാണ് പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് യാത്രാസൗകര്യം ഒരുക്കുന്നത്

കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഔട്ട്പാസ് വാങ്ങാനെത്തുന്നവർക്കു സൗജന്യ സവാരിയൊരുക്കി മലയാളി ടാക്സി ഡ്രൈവർമാർ . ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന യാത്രാകുവൈത്ത് എന്ന കൂട്ടായ്മയാണ് പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് യാത്രാസൗകര്യം ഒരുക്കുന്നത്.

Full View

ഔട്ട് പാസിനായി എത്തുന്നവർക്ക് വിവിധ പ്രദേശങ്ങളിലേക്ക് സൗജന്യ സേവനവുമായി നൂറോളം ടാക്സി ഡ്രൈവർമാരാണ് ഇന്ന് എംബസ്സിയിൽ അണിനിരന്നത് . എംബസി അധികൃതരുടെ അനുമതിയോടെയാണ് ഈ സേവനം .

ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ സേവനം ആരംഭിച്ചു . ഔട്ട്പാസ് വിതരണം അവൻസാനിക്കുന്നതു വരെ 'യാത്രകൂടായ്മക്കു കീഴിലുള്ള എല്ലാ ടാക്സികളും സൗജന്യ സേവനം തുടരും. ഔട്ട്പാസുള്ള യാത്രക്കാർക്ക് വളണ്ടിയർമാർ പ്രത്യേക കൂപ്പൺ നൽകും നൽകും. കൂപ്പൺ ലഭിക്കുന്നവർക്ക് കുവൈത്തിന്റെ ഏതു ഭാഗത്തേക്കും സൗജന്യ സേവനം ഉറപ്പു വരുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു .

Tags:    

Similar News