അബൂദബി മദീനാസായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൌജന്യ മൈലാഞ്ചി ക്യാമ്പ്

Update: 2018-04-16 23:51 GMT
Editor : Subin
അബൂദബി മദീനാസായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൌജന്യ മൈലാഞ്ചി ക്യാമ്പ്

ഇരുനൂറോളം പേര്‍ക്ക് സൂസന്ന ലേഡീസ് സലൂണിലെ നാല് ജീവനക്കാര്‍ സൗജന്യമായി മൈലാഞ്ചി ഇട്ട് നല്‍കി. നൂറിലധികം ഡിസൈനുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൈലാഞ്ചിയില്‍ വിരിഞ്ഞത്.

Full View

ഈദിന് സൗജന്യമായി കൈകളില്‍ മൈലാഞ്ചി ചന്തം ഒരുക്കുകയാണ് അബൂദബിയിലെ മലയാളി ബ്യൂട്ടീഷ്യന്‍മാര്‍. ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങിനെത്തുന്ന നൂറുകണക്കിന് പേര്‍ക്കാണ് ഇവര്‍ മൈലാഞ്ചി ചാര്‍ത്തിയത്.

അബൂദബി മദീനാസായിദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മലയാളിയായ രോഷ്നി നിജേഷിന്റെ നേതൃത്വത്തിലായിരുന്നു ഹെന്നാ ക്യാമ്പ്. ഇരുനൂറോളം പേര്‍ക്ക് സൂസന്ന ലേഡീസ് സലൂണിലെ നാല് ജീവനക്കാര്‍ സൗജന്യമായി മൈലാഞ്ചി ഇട്ട് നല്‍കി. നൂറിലധികം ഡിസൈനുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മൈലാഞ്ചിയില്‍ വിരിഞ്ഞത്.

ഹെന്ന എന്ന പേരില്‍ ഗുണമേന്‍മകുറഞ്ഞ ഉല്‍പന്നങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ബോധവല്‍കരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി. പെരുന്നാളിന് ശേഷം മറ്റു മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഇത് തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News