സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

Update: 2018-04-21 11:43 GMT
Editor : Jaisy
സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും
Advertising

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ സമ്പൂര്‍ണ സ്വദേശിവത്കരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശികളെ നിയമിക്കുന്നത് ഇനി നിയമലംഘനമാകും.

Full View

രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളുടെ മേല്‍നോട്ട ഉത്തരവാദിത്തം സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി അഥവാ സാമക്കാണ്. ഞായറാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം ഫെബ്രുവരി ഒന്നിനാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാവുക. കമ്പനികള്‍ക്ക് അവസ്ഥ മെച്ചപ്പെടുത്താനാണ് മൂന്നര മാസത്തെ സാവകാശം.

ഇതോടെ വ്യക്തിഗത ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ശതമാനമാകും സ്വദേശിവത്കരണം. ഇന്‍ഷുറന്‍സ് വിപണിയിലെ ജോലിക്കാര്‍, സെയില്‍സ് റപ്രസന്‍റുകള്‍, മാര്‍ക്കറ്റിങ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പൂര്‍ണമായും സ്വദേശികളായിരിക്കണം. കരാര്‍ ജോലിക്കാര്‍, ഇന്‍ഷൂറന്‍സ് മേഖലയിലെ ഓഫീസ് ജോലിക്കാര്‍, ഏജന്‍സികള്‍, ഇടനിലക്കാര്‍ എന്നിവരും സ്വദേശികളായിരിക്കണം. സ്വദേശികളല്ലാത്താവരെ ജോലിക്ക് നിയമിക്കുകയോ, നേരിട്ടോ അല്ലാതെയോ മാര്‍ക്കറ്റിങിന് ഉപയോപ്പെടുത്തുകയോ ഇടനിലക്കാരായി നിര്‍ത്തുകയോ ചെയ്യുന്നത് ഇനി നിയമലംഘനമാകും. ഇന്‍ഷുര്‍ മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News