ബഹ്റൈനില്‍ പടവ് കുടുംബവേദിയുടെ കലാ ശില്പശാല
കാർട്ടൂൺ രചനയിലും ചിത്രകലയിലും പരിശീലനം നേടാൻ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
ബഹ്റൈനിൽ പടവ് കുടുംബവേദിയുടെ നേതൃത്വത്തില്‍ കുട്ടികൾക്കുള്ള കലാ ശില്പശാല സംഘടിപ്പിച്ചു. കാർട്ടൂൺ രചനയിലും ചിത്രകലയിലും പരിശീലനം നേടാൻ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
കാർട്ടൂൺ വരക്കാം എന്ന പേരിൽ ബഹ്റൈൻ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സുമായി സഹകരിച്ചു പടവ് കുടുംബവേദിയാണ് കുട്ടികൾക്കായി ചിത്രകലാ പരിശീലന കളരി ഒരുക്കിയത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ മുഖ്യാതിഥി ആയി വന്നു കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എളുപ്പത്തില്‍ എങ്ങനെ ചിത്രം വരയ്ക്കാമെന്നു കുട്ടികൾക്ക് അദ്ദേഹം പരിശീലനം നൽകി. പരിശീലകനായ ഇബ്രാഹിം ബാദുഷയെ പടവ് കുടുംബ വേദി ചടങ്ങിൽ വെച്ച് ആദരിച്ചു.
കുട്ടികളുടെ കഴിവുകളെ വളര്‍ത്തുന്നതില്‍ പടവ് വലിയ പങ്കുവഹിക്കുന്നുവെന്ന് ഇബ്രാഹിം ബാദുഷ അഭിപ്രായപെട്ടു. പരിപാടിയിൽ ഫ്രണ്ട്സ് അസോസിയേഷന്‍സ് പ്രസിഡന്റ് ജമാല്‍ നദവി, സയെദ് റമദാൻ നദവി, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിൻഷാദ്, സാമൂഹ്യ പ്രവര്‍ത്തകരായ സലാം മംബാട്ടുമൂല, നിസാര്‍ കൊല്ലം തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ചു. ശില്പശാലയിൽ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നൽകിയിരുന്നു. പടവ് മുഖ്യ രക്ഷാധികാരി ശംസ് കൊച്ചിന്‍, കുടുംബവേദി പ്രസിഡന്റ് നൌഷാദ് മഞ്ഞപാ റാ, സെക്രട്ടറി ഷിബു പത്തനംതിട്ട, കണ്‍വീനര്‍ സുനില്‍ ബാബു, ട്രഷറര്‍ മുസ്തഫ പട്ടാമ്പി, നിയാസ് ആലുവ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.