തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനം

Update: 2018-04-27 06:07 GMT
Editor : Jaisy
തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനം
Advertising

യുവാക്കള്‍ക്കും വനിതകള്‍ക്കും ജോലി ലക്ഷ്യം വെച്ചുള്ള പരിശീലനം നല്‍കും

തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു. യുവാക്കള്‍ക്കും വനിതകള്‍ക്കും ജോലി ലക്ഷ്യം വെച്ചുള്ള പരിശീലനം നല്‍കും . അറബ് രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറക്കാനുള്ള പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് സംഘടനക്ക് കീഴിലാണ് സമ്മേളനം.

Full View

വിവിധ അറബ് രാജ്യങ്ങളില്‍ ശക്തമായ സ്വദേശിവത്കരണമാണ് നടക്കുന്നത്. ഇതു വഴി മലയാളികള്‍ അടക്കം പതിനായിരങ്ങള്‍ പ്രതിസന്ധിയിലാണ്. പക്ഷേ, ഇതിനിടയിലും ഞെട്ടിക്കുന്നതാണ് അറബ് രാഷ്ട്രങ്ങളിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക്. ഇത് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ കര്‍മ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. യുവാക്കള്‍ക്കും യുവതികള്‍ക്കും പരിശീലനമാണ് പ്രധാന ലക്ഷ്യം. സൌദിയിലടക്കം യുവതികള്‍ക്ക് വിദ്യാഭ്യാസ നിലവാരം കൂടുതലാണ്. എന്നാലിവര്‍ക്ക് ജോലി ലക്ഷ്യം വെച്ചുള്ള പരിശീലനം ലഭിച്ചിട്ടില്ല. ഇസ്ലാമിക രാജ്യങ്ങലിലെ യുവതീ യുവാക്കള്‍ക്ക് പരിശാലനമാണ് സമ്മേളനത്തിന്റെ പ്രധാന തീരുമാനം. ഒപ്പം രാജ്യങ്ങള്‍ ജോലി ലക്ഷ്യം വെച്ചുള്ള ചെലവഴിക്കലിനും ഒന്നിച്ചു തീരുമാനിച്ചു. ജോലി സാധ്യത കണക്കിലെടുത്തുള്ള നിക്ഷേപങ്ങളാകും ഇതില്‍ പ്രധാനം. ലോകത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ പെടും ഇസ്ലാമിക രാഷ്ട്രങ്ങള്‍. ഈ സാഹചര്യത്തിലാണ് നാലാമത് ഒഐസി യോഗം ജിദ്ദയില്‍ ചേര്‍ന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News