കയ്യേറ്റക്കാരുടെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് വീണാ ജോര്‍ജ്ജ്

Update: 2018-05-01 05:41 GMT
Editor : Jaisy
കയ്യേറ്റക്കാരുടെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് വീണാ ജോര്‍ജ്ജ്

ഇന്ത്യന്‍ മീഡിയാഫോറം ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍

കയ്യേറ്റക്കാരുടെ കാര്യത്തില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എ ദോഹയില്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയാഫോറം ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

Full View

ജനകീയ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് താന്‍ ജനപ്രതിനിധിയെന്ന സ്ഥാനത്തെ കാണുന്നതെന്ന മുഖവുരയോടെയാണ് വീണ സംസാരം ആരംഭിച്ചത്. ആറന്‍മുളയെ പ്രതിനിധീകരിക്കുന്ന തനിക്ക് മണ്ഡലത്തിലെ കയ്യേറ്റങ്ങളെ ക്കുറിച്ചേ ഇപ്പോള്‍ പറയാനാവൂ. പാര്‍ട്ടി വിലക്കുകളില്ലെങ്കിലും സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണമുള്ളതിനാല്‍ മറ്റു പ്രതികരണങ്ങള്‍ നടത്തുന്നില്ല.

Advertising
Advertising

യു ഡി എഫ് നിയമിച്ച കമ്മീഷന്‍ തയ്യാറാക്കിയ സോളാര്‍ റിപ്പോര്‍ട്ടിനെ അവര്‍ തന്നെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പൊലീസില്‍ ആര്‍ എസ് എസ് വത്കരണം നടക്കുന്നതായും ന്യൂനപക്ഷ വിരുദ്ധ നിലപാടുളളതായും ഉള്ള ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും വീണ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും നാം മുന്നോട്ട് എന്ന മുഖ്യമന്ത്രിയുമൊത്തുള്ള സംവാദ പരിപാടിയുടെ അവതാകായി ഉടന്‍ മിനിസ്‌ക്രീനിലെത്തുമെന്നും അവര്‍ പറഞ്ഞു .ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ വീണക്ക് ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ എം എഫ് ആണ് സ്വീകരണ പരിപാടിയൊരുക്കിയത് പ്രസിഡന്റ് റിന്‍സ് ജനറല്‍സെക്രട്ടറി മുജീബ റഹ്മാന്‍ കരിയാടന്‍ സെക്രട്ടറി മുജീബ്‌റഹ്മാന്‍ ആക്കോട് എന്നിവരും സംസാരിച്ചു. ഐ എം എഫിന്റെ ഉപഹാരം പ്രസിഡന്റ് ആര്‍ റിന്‍സ് കൈമാറി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News