സൌദി വാറ്റ്; നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി

Update: 2018-05-01 03:17 GMT
Editor : Jaisy
സൌദി വാറ്റ്; നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി

10 ലക്ഷം റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള എണ്‍പതിനായിരത്തിലേറെ കമ്പനികള്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു

സൌദിയില്‍ വാറ്റ് ആംരംഭിക്കുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 10 ലക്ഷം റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള എണ്‍പതിനായിരത്തിലേറെ കമ്പനികള്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മലയാളികളക്കമുള്ള വ്യവസായ പ്രമുഖരും നടപടികള്‍ പൂര്‍ത്തിയാക്കി.

Full View

ജനുവരി ഒന്നിന് ആരംഭിക്കുന്ന വാറ്റ് നടപടികളുടെ ആദ്യ ഘട്ടം ഇതോടെ പൂര്‍ത്തിയായി. ഇതിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത് പത്ത് ലക്ഷത്തിലേറെ വാര്‍ഷിക വരുമാനമുള്ള എണ്‍പതിനായിരത്തിലേറെ സ്ഥാപനങ്ങള്‍. മലയാളി വ്യവസായികളും സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി. ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സ് മന്ത്രാലയത്തിനു കീഴിലാണ് നടപടികള്‍.

ജിസിസി രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന മൂല്യ വര്‍ധിത നികുതി രജിസ്ട്രേഷനില്‍ സൌദിയിലെ നടപടികള്‍ക്ക് വേഗത്തിലാണ്. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഘട്ടം ഘട്ടമായി നികുതി രജിസ്ട്രേഷന് കീഴില്‍ കൊണ്ടു വരും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പതിനായിരം റിയാലാണ് പിഴ. രണ്ടാം ഘട്ടം അവസാനിക്കുക അടുത്ത വര്‍ഷം ഡിസംബറിലാണ്. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം റിയാലിനു മുകളിലുള്ളവരാണ് ഇനി നടപടി പൂര്‍ത്തിയാക്കേണ്ടത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News