ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംമ്പര്‍ രണ്ടിന് തിരി തെളിയും

Update: 2018-05-03 15:48 GMT
Editor : Ubaid
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംമ്പര്‍ രണ്ടിന് തിരി തെളിയും
Advertising

എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, ബെന്ന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി മലയാളത്തിന്റെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മേളയില്‍ വായനക്കാരുമായി സംവദിക്കും

Full View

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് നവമ്പര്‍ രണ്ടിന് തിരി തെളിയും. ഇക്കൊല്ലവും ഇന്ത്യന്‍ എഴുത്തുകാരുടെ സാന്നിധ്യം മേളയെ സന്പന്നമാക്കും. എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, ബെന്ന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി മലയാളത്തിന്റെ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ മേളയില്‍ വായനക്കാരുമായി സംവദിക്കും. 50 മലയാള പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും.

പ്രസാധകന്‍ രവി ഡീസി, ഷാര്‍ജ പുസ്തകമേള മുഖ്യ സംഘാടകന്‍ മോഹന്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കുന്ന പരിപാടികള്‍ വിശദീകരിച്ചത്. എഴുത്തിലും തിരശ്ശീലയിലും ഒരുപോലെ സൂപ്പര്‍താരങ്ങളായ നിരവധി ഇന്ത്യന്‍ പ്രതിഭകളാണ് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ വായനക്കാരുമായി സംവദിക്കുക. ഇതിലേറെ പേരും മലയാളത്തില്‍ നിന്നുള്ളവരാണ്. ജാവേദ് അക്തര്‍, ചേതന്‍ ഭഗത്, കൈലാഷ് സത്യാര്‍ഥി, ശത്രുഘ്നന്‍ സിന്‍ഹ, ശില്‍പഷെട്ടി തുടങ്ങിയ താരങ്ങള്‍ അവരുടെ രചനകളുമായി എത്തുന്നുണ്ട്.

നവംബര്‍ 3ന് രാത്രി ജാവേദ് അക്തര്‍, ബെന്യാമിന്‍, മുസാഫര്‍ അഹമ്മദ് എന്നിവര്‍ വായനക്കാര്‍ക്ക് മുന്നിലെത്തുന്പോള്‍ നനാലിന് എസ് . ഗോപാലകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. കാവ്യസന്ധയില്‍ ശ്രീകുമാരന്‍ തമ്പി, സച്ചിദാനന്ദന്‍, മധുസൂദനന്‍ നായര്‍, പി.എന്‍ ഗോപീകൃഷ്ണന്‍, ഞെരളത് ഹരിഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കും. എം.ടി വാസുദേവന്‍ നായരും, കെ.പി രാമനുണ്ണിയും പങ്കെടുക്കുന്ന മുഖാമുഖം നവംബര്‍ അഞ്ചിനാണ്. നവംബര്‍ 11ന് മമ്മൂട്ടി, എം. മുകുന്ദന്‍, മുകേഷ്, ലാല്‍ജോസ്, ആര്‍. ഉണ്ണി എന്നിവരും ചര്‍ച്ചക്കായി എത്തും. കുക്കറി പുസ്തകങ്ങളിലൂടെ പ്രശസ്തയായ ലക്ഷ്മി നായര്‍, ഷെഫ് പ്രദീപ്, മരിയ ഗൊരേറ്റി എന്നിവരുടെ കുക്കറി ഷോ അവതരിപ്പിക്കും. രാഷ്ട്രീയത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനവും മുഖാമുഖത്തിനെത്തും.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News