രജിസ്‌ട്രേഷനില്ലാതെ വാറ്റ് ഈടാക്കിയ ബകാലകള്‍ക്ക് പിഴ ചുമത്തി സൗദി

Update: 2018-05-03 05:02 GMT
രജിസ്‌ട്രേഷനില്ലാതെ വാറ്റ് ഈടാക്കിയ ബകാലകള്‍ക്ക് പിഴ ചുമത്തി സൗദി
Advertising

ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് വാറ്റ് രജിസ്റ്റര്‍ പോലും ചെയ്യാത്ത നിരവധി ബകാലകള്‍ വാറ്റ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ റെജിസ്‌ട്രേഷന്‍ ഇല്ലാതെ ഉപഭോക്താക്കളില്‍ നിന്നും മൂല്യ വര്‍ധിത നികുതി ഈടാക്കിയ അന്‍പതിലധികം ബകാലകള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ബില്‍ നല്‍കാതെ പണം ഈടാക്കിയ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. ഉപഭോക്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Full View

ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് വാറ്റ് രജിസ്റ്റര്‍ പോലും ചെയ്യാത്ത നിരവധി ബകാലകള്‍ വാറ്റ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം അന്‍പതിലധികം ബകാലകള്‍ക്കാണ് പിഴ ചുമത്തിയത്. ഇരുപതിനായിരം റിയാലാണ് പിഴ. വാറ്റ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പിഴയുടെ തുക കൂടുമെന്നും അധികൃതര്‍ അറിയിച്ചു.

വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന വ്യാജേന വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പരാതി നല്‍കാന്‍ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. വാറ്റ് ഈടാക്കുന്നുണ്ടെങ്കില്‍ ബില്ല് നിര്‍ബന്ധമായും നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം അതിനെ അനധികൃത ഇടപാടായി പരിഗണിക്കും. മൊത്ത കച്ചവടക്കാര്‍ ചില്ലറ വ്യാപാരികള്‍ക്ക് ചരക്ക് ഇറക്കുമ്പോള്‍ അവരുടെ വാറ്റ് നമ്പര്‍ ബില്ലില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ബില്ല് സാധുവാവെന്നും അധികൃതര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ സകാത് വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. റെജിസ്‌ട്രേഷന്‍ എടുത്ത് ഉപഭോക്താക്കള്‍ക്ക് കൃത്യമായ ബില്‍ നല്‍കി മാത്രമേ നികുതി ഈടാക്കാവൂ എന്നും മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

Tags:    

Similar News