ഇന്ത്യയും ബഹ്‌റൈനും തടവുകാരെ കൈമാറ്റം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

Update: 2018-05-06 03:04 GMT
Editor : admin

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അല്‍ ഖലീഫയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത്.

Advertising
Advertising

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ ഒപ്പു വെച്ച ധാരണാപത്രമനുസരിച്ച് തടവ് ശിക്ഷ ലഭിക്കുന്ന ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അവരുടെ മാത്യരാജ്യങ്ങളില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. തടവ് ശിക്ഷ വിധിക്കുന്ന രാജ്യത്ത് തന്നെ ശിക്ഷയനുഭവിക്കണമെന്ന സ്ഥിതി ഇതോടെ മാറും. ബഹ് റൈനില്‍ തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ശിക്ഷ ഇന്ത്യയില്‍ വെച്ച് അനുഭവിക്കാനുള്ള അനുവാദം ലഭിക്കും. ബഹ്‌റൈന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ തടവ് ശിക്ഷ വിധിച്ചാല്‍ ശിക്ഷ സ്വദേശത്ത് പോയി അനുഭവിച്ചാല്‍ മതിയാകും. തീവ്രവാദത്തെ ചെറുക്കല്‍, വ്യാപാര വാണിജ്യ മേഖലകളിലെ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണത്തിനും ധാരണയായി. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന ഈ വേളയില്‍ തന്നെ ബഹ്‌റൈനുമായുള്ള നയതന്ത്ര ബന്ധം ശക്തമാകുന്നത് സ്വാഗതാര്‍ഹമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഇന്ത്യന്‍ സമൂഹ നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

Writer - admin

contributor

Editor - admin

contributor

Similar News