ബഹ് റൈനിൽ സംഘടിപ്പിച്ച കൊച്ചി മെട്രോ ഹ്രസ്വ ചലച്ചിത്ര മേള ശ്രദ്ധേയമായി
ചലച്ചിത്ര നടൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്
പ്രവാസ മേഖലയിൽ നിന്നുള്ള ഹ്രസ്വചിത്രങ്ങളെ പ്രോൽസാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹ് റൈനിൽ സംഘടിപ്പിച്ച കൊച്ചി മെട്രോ ഹ്രസ്വ ചലച്ചിത്ര മേള ശ്രദ്ധേയമായി. നിരവധി ടെലിഫിലിമുകൾ പ്രദർശിപ്പിച്ചതോടൊപ്പം ചർച്ചകൾ കൊണ്ട് സമ്പന്നമായ ഓപ്പൺഫോറങ്ങളും നടന്നു. രണ്ട് ദിവസങ്ങളിലായി ബഹ്റൈനിൽ നടന്ന കൊച്ചി മെട്രോ ഹ്രസ്വ ചലച്ചിത്ര മേള ടെലിഫിലിമുകളുമായി ബന്ധപ്പെട്ട് പ്രവാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുകൂടലായി മാറി. ചലച്ചിത്ര നടൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
അദ് ലിയയിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുക്കാനെത്തി. പ്രവാസ മേഖലയിൽ നിന്ന് നിർമിക്കപ്പെട്ടതടക്കം അൻപതോളം ടെലിഫിലിമുകൾ പ്രദർശിപ്പിച്ചു. പ്രവാസം പ്രമേയമായി ചിത്രീകരിച്ചവയായിരുന്നു ഇവയിൽ പതിനഞ്ച് ചിത്രങ്ങൾ. പ്രദര്‍ശനമാണ് പ്രദർശനത്തിനു ശേഷമുള്ള ഓപ്പൺ ഫോറങ്ങളിലും ചോദ്യോത്തര സെഷനുകളിലും വിപുലമായ പങ്കാളിത്തമാണുണ്ടായത്. എന്താണ് സിനിമ' എന്ന വിഷയത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടറും നടനുമായ രവീന്ദ്രന്‍ സംസാരിച്ചു. ക്രോസ് റോഡ് എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവും നടന്നു. ചലച്ചിത്രോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ബഹ് റൈനിലെ പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണ് നടന്നത്. ഹ്രസ്വ ചലച്ചിത്ര രംഗത്തെ പ്രവാസികൾക്ക് കൂടുതലയായി പരിചയപ്പെടുത്തുകയും ഈ രംഗത്തുള്ള മികവ് വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയിലൂടെ ലക്ഷ്യമാക്കിയതെന്നും ഈ രംഗത്ത് കൂടുതൽ പരിശീലന പരിപാടികൾ പ്രവാസികൾക്കായി സമീപഭാവിയിൽ തന്നെ സംഘടിപ്പിക്കുമെന്നും ഫെസ്റ്റിവൽ ഡയറക്ടര്‍ രവീന്ദ്രന്‍ പറഞ്ഞു രവീന്ദ്രന്‍, ജ്യോതി മേനോന്‍ ശിവദാസ്, മുഹമ്മദ് തഖി, രജിത്ത് നായര്‍, പ്രകാശ്, സുജിത്ത്,സുജിത , പ്രേംജിത്ത് തുടങ്ങിയവർ നേത്യത്വം നൽകി..