കുവൈത്ത് നാഷണൽ ബാങ്കിന് ഇന്ത്യയിൽ ശാഖ തുടങ്ങാൻ ആലോചന
അബൂദബി കൊമേഴ്സ്യൽ ബാങ്ക്, ദോഹ ബാങ്ക് തുടങ്ങിയ ഗൾഫ് ബാങ്കുകൾക്ക് പിന്നാലെയാണ് കുവൈത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ നാഷണൽ ബാങ്കും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നത്
കുവൈത്ത് നാഷണൽ ബാങ്കിന് ഇന്ത്യയിൽ ശാഖ തുടങ്ങാൻ ആലോചനയെന്ന് റിപ്പോർട്ട്. ഇന്ത്യയിലും ജർമനിയിലും ശാഖ തുടങ്ങുന്നത് പരിഗണനയിലാണെന്ന് എൻ.ബി.കെയുടെ ഇന്റര്‍നാഷണൽ ബാങ്കിങ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ജോർജ് റിച്ചാനി പറഞ്ഞു.
അബൂദബി കൊമേഴ്സ്യൽ ബാങ്ക്, ദോഹ ബാങ്ക് തുടങ്ങിയ ഗൾഫ് ബാങ്കുകൾക്ക് പിന്നാലെയാണ് കുവൈത്തിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായ നാഷണൽ ബാങ്കും ഇന്ത്യൻ വിപണി ലക്ഷ്യമിടുന്നത് . ഇന്ത്യക്കു ജർമയിലും ശാഖകൾ തുടങ്ങാൻ എൻ ബി കെ ക്കു പദ്ധതിയുള്ളതായാണ് സൂചന എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവിരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല . സൗദി അറേബിയയിലെ പ്രവർത്തനം വികസിപ്പിക്കാനും എൻ ബി കെ ക്കു പദ്ധതിയുണ്ട് . കൂടുതൽ ശാഖകൾ തുടങ്ങിയും പ്രാദേശിക ബാങ്കുകൾ ഏറ്റെടുത്തും അടുത്ത വർഷം അവസാനത്തോടെ സൗദിയിലെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പരിപാടി. വിവിധ അറബ് അറബ് രാജ്യങ്ങളിലായി അടുത്ത വർഷം അഞ്ച് പുതിയ ശാഖകൾ തുറക്കുമെന്നും എൻ ബി കെ ഇന്റർനാഷണൽ ബാങ്കിങ് സി ഇ ഒ പറഞ്ഞു . അതിനിടെ കുവൈത്തിലെ ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിൽ നിക്ഷേപത്തിലും വായ്പയിലും റെക്കോർഡ് വളർച്ച കൈവരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഇസ്ലാമിക് ബാങ്കുകൾ 5.2 ശതമാനവും ശരാശരി പരമ്പരാഗത ബാങ്കുകൾ 3.6 ശതമാനവും ശരാശരി വളർച്ചയാണ് രേഖപ്പെടുത്തിയത്. 2017 സെപ്തംബറിലെ കണക്കുകൾ പ്രകാരം മൊത്തം ബാങ്കിങ് വിപണിയുടെ 46 ശതമാനം ഇസ്ലാമിക് ബാങ്കുകൾക്കാണെന്നും നിലവിലെ വളർച്ച തുടരുകയാണെങ്കിൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ അധികം താമസിയാതെ ഇസ്ലാമിക് ബാങ്കുകൾ മുന്നിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.