ഒളിമ്പിക്സിൽ സ്വതന്ത്ര ടീമിന്റെ പതാക വാഹകനാകാനില്ലെന്നു കുവൈത്ത് ഷൂട്ടിംഗ് താരം

Update: 2018-05-09 17:09 GMT
Editor : Subin
ഒളിമ്പിക്സിൽ സ്വതന്ത്ര ടീമിന്റെ പതാക വാഹകനാകാനില്ലെന്നു കുവൈത്ത് ഷൂട്ടിംഗ് താരം

സിഡ്നിയിലും. ലണ്ടനിലും വെങ്കല മെഡൽ ജേതാവായിരുന്ന ഫഹീദ് അൽ ദീഹാനിയാണ് ഒളിമ്പിക് കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചത്. ദൈഹാനി ഉൾപ്പെടെ ആറു ഷൂട്ടർമാരും ഒരു ഫെൻസിങ് താരവുമാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

റിയോ ഒളിമ്പിക്സിൽ സ്വതന്ത്ര ടീമിന്റെ പതാക വാഹകനാകാനില്ലെന്നു കുവൈത്ത് ഷൂട്ടിംഗ് താരം. സിഡ്നിയിലും. ലണ്ടനിലും വെങ്കല മെഡൽ ജേതാവായിരുന്ന ഫഹീദ് അൽ ദീഹാനിയാണ് ഒളിമ്പിക് കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചത്. ദൈഹാനി ഉൾപ്പെടെ ആറു ഷൂട്ടർമാരും ഒരു ഫെൻസിങ് താരവുമാണ് റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

Advertising
Advertising

ഐ.ഒ.സി വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുവൈത്തിനു റിയോ ഒളിമ്പിക്സിൽപങ്കാളിത്തമില്ല. എന്നാൽ യോഗ്യരായ കുവൈത് അത്‌ലറ്റുകൾക്ക് ഒളിമ്പിക് പതാകക്ക് കീഴിൽ സ്വാതന്ത്രരായി മത്സരിക്കാൻ സാധിക്കും. ഫഹീദ് അൽ ദീഹാനി ഖാലിദ് അല്‍ മുദഫ്, അബ്ദുറഹ്മാന്‍ അല്‍ ഫൈഹാന്‍, ഹബീബ് അൽ കന്ദരി , അഹമ്മദ് അല്‍ അഫാസി അബ്ദുല്ല അല്‍ റഷീദി അബ്ദുല്‍ അസീസ് അല്‍ ഷെട്ടി എന്നിവരാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. താരങ്ങൾ സ്വതന്ത്രരായി മത്സരിക്കുന്നതിനെ ആദ്യം കുവൈത്ത് എതിർത്തിരുന്നെങ്കിലും അവസാന നിമിഷം ഏഴു പേർക്കും അനുമതി നൽകിയിരുന്നു.

ഫഹദ് അൽ ദൈഹാനിയെ ഉദ്‌ഘാടനദിവസത്തെ മാർച്ച് പാസ്റ്റിൽ നിഷ്പക്ഷ ടീമിന്റെ പതാകവാഹകനാക്കാനായിരുന്നു ഐഒസിയുടെ പദ്ധതി. എന്നാൽ ഈ ആവശ്യം നിരാകരിച്ച കുവൈത്ത് താരം താനൊരു പട്ടാളക്കാരനാണെന്നും മാതൃ രാജ്യത്തിന്റേതല്ലാത്ത പതാക വഹിക്കാൻ താല്പര്യമില്ലെന്നും ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു . കുവൈത്തിന് ഒളിമ്പിക് മെഡൽ പട്ടികയിൽ ആദ്യമായി ഇടം നേടിക്കൊടുത്ത താരമാണ് ദീഹാനി. 2000ലെ സിഡ്‌നി ഒളിമ്പിക്സില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് ദീഹാനി വെങ്കലം നേടിയത്. 2012ൽ ലണ്ടനിലും ഇദ്ദേഹം വെങ്കലമെഡല്‍ നേടി. കുവൈത്തിനെ സസ്‌പെൻഡ് ചെയ്ത ഒളിമ്പിക് കമ്മിറ്റിയോടുള്ള മധുര പ്രതികാരമായാണ് കുവൈത്ത് മാധ്യമങ്ങൾ ഫഹീദ് അൽ ദീഹാനിയുടെ നിലപാടിനെ വിലയിരുത്തിയത്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News