രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ബഹ്റൈനില്‍ ഭക്ഷ്യമേള

Update: 2018-05-09 18:20 GMT
Editor : Muhsina
രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി ബഹ്റൈനില്‍ ഭക്ഷ്യമേള

രാജ്യത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും വിവിധ ഭക്ഷ്യ ശാലകളും രുചികരമായ വിഭവങ്ങളുമായി പ്രദർശനത്തിൽ അണിനിരന്നിട്ടുണ്ട്.

വിവിധ രുചിക്കൂട്ടുകളും വ്യത്യസ്ത വിഭവങ്ങളുമൊരുക്കി ബഹ്റൈൻ ബേയിൽ നടന്ന ഭക്ഷ്യമേള ശ്രദ്ധേയമാകുന്നു. ബഹ് റൈൻ ടൂറിസം ആൻറ് എക്സിബിഷന്റെ നേത്യത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ ഭക്ഷ്യ വിപണിയിൽ പ്രവർത്തിക്കുന്ന അൻപതിലധികം സംരംഭങ്ങളാണ് വിവിധ തരം ഉല്പന്നങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നത്. രാജ്യത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും വിവിധ ഭക്ഷ്യ ശാലകളും രുചികരമായ വിഭവങ്ങളുമായി പ്രദർശനത്തിൽ അണിനിരന്നിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ ഭക്ഷ്യവിഭവങ്ങളും രുചിക്കൂട്ടുകളും അനുഭവിച്ചറിയാനുള്ള അവസരം കൂടിയായി മേള മാറി.

Advertising
Advertising

Full View

ലൈവ് പാചകവും ഭക്ഷ്യവിഭവങ്ങളുടെ നിർമാണത്തിന്റെ ഡമോൺസ്ട്രേഷനുകളും നിരവധി കുടുംബങ്ങളെ പരിപാടിയിലേക്ക് ആകർഷിക്കുന്നു. വൈവിധ്യമുള്ള ഭക്ഷ്യപദാർത്ഥങ്ങളൊരുക്കി പാചക മൽസരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. ലോകത്തിന്റെ വീവിധ ഭാഗങ്ങളിലെ രുചിക്കൂട്ടുകളും ഭക്ഷ്യമേള കാണാനെത്തുന്ന കുടുംബങ്ങൾക്ക് ആസ്വദിക്കാൻ വിവിധ കലാപരിപാടികളും കുടുംബങ്ങളെ മേളയിലേക്ക് ആകർഷിക്കുന്നു. മേള തിങ്കളാഴ്ച വരെ നീളും.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News