ബഹ്റൈനിൽ വനിതകൾ ലേബർ ക്യാമ്പ് സന്ദർശിച്ചു
ബഹ് റൈനിലെ ഗ്ലോബൽ തിക്കൊടിയൻസ് ഫോറം വനിതാ വിംഗിന്റെ നേത്യത്വത്തിലാണ് ലുലു ക്ലീനിംഗ് കമ്പനിയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ താമസിക്കുന്ന ലേബർ ക്യാമ്പ് സന്ദർശിച്ചത്
വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്റൈനിൽ ഒരു കൂട്ടം വനിതകൾ നടത്തിയ വേറിട്ട പ്രവർത്തനം ശ്രദ്ധേയമായി. വനിതകളുടെ ലേബർ ക്യാമ്പിലെത്തിയാണ് ഇവർ സ്നേഹവും സൌഹൃദവും പങ്കുവെച്ചത്. ബഹ് റൈനിലെ ഗ്ലോബൽ തിക്കൊടിയൻസ് ഫോറം വനിതാ വിംഗിന്റെ നേത്യത്വത്തിലാണ് ലുലു ക്ലീനിംഗ് കമ്പനിയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ താമസിക്കുന്ന ലേബർ ക്യാമ്പ് സന്ദർശിച്ചത്.
നല്ല ചിന്ത നല്ല ആരോഗ്യം എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിനിന്റെ ഭാഗമായായിരുന്നു പരിപാടി. തൊഴിലാളികളെ സന്ദർശിച്ച വനിതാ വിംഗ് പ്രവർത്തകർ അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും സൗഹ്യദം പങ്കുവെച്ചും ഏറെ നേരം ലേബർ ക്യാമ്പിൽ ചെലവഴിച്ചു. തുടർന്ന് സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ ജമീല അബ് ദുൽ റഹ്മാൻ സ്വാഗതമാശംസിച്ചു.പ്രസിഡണ്ട് രാധാക്യഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് മജീദ് തണൽ ഉദ്ഘാടനം ചെയ്തു. ബിജു, രൻ ജു സത്യൻ എന്നിവർ ആശംസകൾ നേർന്നു. ജസീന ജലീൽ,ഹംഷീറ ഇബ്രാഹിം, എന്നിവർ നേത്യത്വം നൽകി.