ജുബൈലില്‍ ദേശീയ പൈതൃകോത്സവം ആരംഭിച്ചു
റോയല്‍ കമ്മീഷന്‍ ജുബൈലിന്‍റെ ആഭിമുഖ്യത്തില്‍ കിംഗ് അബ്ദുല്ല കള്‍ച്ചറല്‍ സെന്‍ററിലാണ് കലയും കാവ്യവും തനതു രുചി വൈവിധ്യങ്ങളുമായി ദേശീയ പൈതൃകോത്സവം അരങ്ങേറുന്നത്
സൗദിയുടെ തനതു പാരമ്പര്യവും ഊഷ്മളമായ ആതിഥ്യവും വിളിച്ചോതി ജുബൈലില്‍ ദേശീയ പൈതൃകോത്സവം ആരംഭിച്ചു. റോയല്‍ കമ്മീഷന്‍ ജുബൈലിന്‍റെ ആഭിമുഖ്യത്തില്‍ കിംഗ് അബ്ദുല്ല കള്‍ച്ചറല്‍ സെന്‍ററിലാണ് കലയും കാവ്യവും തനതു രുചി വൈവിധ്യങ്ങളുമായി ദേശീയ പൈതൃകോത്സവം അരങ്ങേറുന്നത്.
കാലഹരണപ്പെട്ടു തുടങ്ങിയ പഴമയെ തിരിച്ചു പിടിക്കാനും പുതു തലമുറയ്ക്ക് അവ പരിചയപെടുത്തുന്നതിനുമായി റോയല്‍ കമ്മീഷന്‍ ജുബൈലിന്‍റെ ആഭിമുഖ്യത്തില്‍ കിംഗ് അബ്ദുല്ല കള്‍ച്ചറല്‍ സെന്‍ററിലാണ് കലയും കാവ്യവും തനതു രുചി വൈവിധ്യങ്ങളുമായി ദേശീയ പൈതൃകോത്സവം അരങ്ങേറുന്നത്. ഊഷ്മളമായ ആതിഥ്യവും വിളിച്ചോതി ശനിയാഴ്ചയാണ് ജുബൈലില്‍ ദേശീയ പൈതൃകോത്സവം ആരംഭിച്ചത്. മണ്ണ് കൊണ്ട് നിര്‍മിച്ചു പുല്ലുമേഞ്ഞ വീടിന്‍റെ ഓരത്തായി ഓട്ടുപാത്രങ്ങളും ചായ പാനിയും ജല സംഭരിണിയും തൊഴുത്തും ക്രമീകരിച്ചിട്ടുണ്ട്.
കോലായില്‍ ഗഹ്വയും ഈത്തപ്പഴവും കഴിച്ച് പാരമ്പര്യ വസ്ത്രമണിഞ്ഞ് സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാനമാലപിക്കുന്ന പ്രായം ചെന്നവര്‍. മൈതാനിയിലെ ഒരിടത്ത് വര്‍ണ്ണകൂട്ടുകള്‍ ചലിച്ചു യുവതികള്‍ ചിത്ര രചനയില്‍ മുഴുക്കിയിരിക്കുന്നു. അറബ് രുചിയുടെ മണവും രുചിയുമായി വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കൊച്ചു കൊച്ചു സ്റ്റാളുകളാണ് ഏറെയും. ദിവസവും രാത്രി പാരമ്പര്യ കലകളുടെയും നാടകത്തിന്‍റെയും ആവിഷ്കാരങ്ങള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യ, യമന്‍, മൊറോക്കോ, അമേരിക്ക, ഫിലിപൈന്‍സ്, സുഡാന്‍, ഗ്രീക്ക്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ സംസ്കാര വിനിമയത്തിനുള്ള സ്റ്റാളുകള്‍ കെട്ടിടത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ജുബൈലിലെ മലയാളികള്‍ നേതൃത്വം കൊടുത്ത് സജ്ജീകരിച്ച ഇന്ത്യന്‍ പവിലിയന്‍ ശ്രദ്ധധേയമായി. വൈകിട്ട് നാലു മുതല്‍ ഒന്‍പതര മണിവരെ നടക്കുന്ന ഫെസ്റ്റ് കാണാന്‍ സ്വദേശികളും വിദേശികളും കുട്ടികളുമടക്കം ആയിരങ്ങള്‍ ദിവസവും എത്തുന്നുണ്ട്. പൈതൃകോത്സവം ഏപ്രില്‍ 14 നു സമാപിക്കും.