ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ നീക്കം ശക്തമായി

Update: 2018-05-10 23:48 GMT
Editor : admin | admin : admin
ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ നീക്കം ശക്തമായി

ലണ്ടനില്‍ സമാപിച്ച ജി.സി.സി- ബ്രിട്ടീഷ് സാമ്പത്തിക ഫോറം ഇതിന് പച്ചക്കൊടി കാണിച്ചതോടെ ഗള്‍ഫ് നേതാക്കള്‍ ആവേശത്തിലാണ്.

ബ്രെക്സിറ്റ് യാഥാര്‍ഥ്യമായതോടെ ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ നീക്കം ശക്തമായി. ലണ്ടനില്‍ സമാപിച്ച ജി.സി.സി- ബ്രിട്ടീഷ് സാമ്പത്തിക ഫോറം ഇതിന് പച്ചക്കൊടി കാണിച്ചതോടെ ഗള്‍ഫ് നേതാക്കള്‍ ആവേശത്തിലാണ്.

ബ്രെക്സിറ്റിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് സ്വതന്ത്ര വാണിജ്യ കരാര്‍ ചര്‍ച്ചകള്‍ സജീവമായത്. ജി.സി.സി രാജ്യങ്ങളുമായി ഇപ്പോള്‍ തന്നെ മികച്ച വ്യാപാര ബന്ധമാണ് ബ്രിട്ടനുള്ളത്. 2020 ഓടെ യു.എ.ഇയുമായുള്ള ബ്രിട്ടന്റെ വാണിജ്യം 25 ബില്യന്‍ പൗണ്ടില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വതന്ത്ര വാണിജ്യ കരാറിന് ജി.സി.സി രാജ്യങ്ങള്‍ നീക്കം നടത്തിയെങ്കിലും യൂറോപ്യന്‍ യൂനിയന്‍ നിഷേധ നിലപാടാണ് കൈക്കൊണ്ടത്.

Advertising
Advertising

ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിടുന്നതോടെ ജി.സി.സിയുമായുള്ള കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ലണ്ടന്‍ യോഗാന്തരം സൗദി വാണിജ്യ-നിക്ഷേപ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി അറിയിച്ചു. കരാര്‍ വരുന്നത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെന്നും സൗദി മന്ത്രി ചൂണ്ടിക്കാട്ടി. ബ്രിട്ടന്റെ പ്രധാന നതാക്കള്‍ ജി.സി.സി നേതൃത്വവുമായി കരാര്‍ സംബന്ധിച്ച ആശയവിനിമയം നടത്തി വരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നൂറ് മില്യന്‍ പൗണ്ടിന്റെ പുതിയ ഗള്‍ഫ് ഫണ്ടിന് രൂപം നല്‍കാനും ധാരണ രൂപപ്പെട്ടതായി ജി.സി.സി നേതൃത്വം അറിയിച്ചു. ബ്രിട്ടന്‍-ജി.സി.സി സ്വതന്ത്ര വാണിജ്യ കരാര്‍ നടപ്പിലാകുന്നതോടെ ഗള്‍ഫ് മേഖലക്ക് വലിയ ഉണര്‍വാകും ലഭിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News