യാത്രക്കാര്‍ക്ക് വൈ ഫൈയും മധുരപലഹാരങ്ങളുമായി ഒരു ടാക്സി ഡ്രൈവര്‍

Update: 2018-05-10 21:26 GMT
Editor : Jaisy
യാത്രക്കാര്‍ക്ക് വൈ ഫൈയും മധുരപലഹാരങ്ങളുമായി ഒരു ടാക്സി ഡ്രൈവര്‍

ഒന്നര മാസത്തിനകം ഊബറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് ഈ ടാക്‌സി ഡ്രൈവര്‍

ഖത്തറിലെ ലിമോസിന്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ ഷാനു ബിന്‍ മുഹമ്മദ് . വൈ ഫൈ മുതല്‍ മധുര പലഹാരങ്ങള്‍ വരെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഷാനു തന്റെ ലിമോസിനില്‍ ഒരുക്കിയിട്ടുണ്ട് . ഒന്നര മാസത്തിനകം ഊബറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കുകയാണ് ഈ ടാക്‌സി ഡ്രൈവര്‍.

Full View

ഊബര്‍ രജിസ്‌ട്രേഷനുള്ള ഖത്തറിലെ 4000 ടാക്‌സികളില്‍ ഒന്നുമാത്രമാണ് ഷാനു ബിന്‍ മുഹമ്മദിന്റെ ഈ ടൊയോട്ട കാംറി. എന്നാല്‍ മറ്റു ടാക്‌സികളില്‍ നിന്ന് വ്യത്യസ്തമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന ചില സവിശേഷതകളുണ്ട് ഈ വാഹനത്തിന് . ഹൃദ്യമായി യാത്രക്കാരെ സ്വീകരിക്കുന്ന ഷാനുവിന്റെ വാഹനത്തിന് ഊബറിന്റെ ഫൈവ്സ്റ്റാര്‍ റേറ്റിംഗില്‍ കുറഞ്ഞ് ആരും ഇതുവരെ മാര്‍ക്ക് നല്‍കിയിട്ടില്ല. ഇക്കാരണങ്ങളാല്‍ ഒന്നരമാസത്തിനകം വിഐപികളായ ഒരു കൂട്ടം യാത്രക്കാരുടെ സ്ഥിരം ടാക്സിയായി മാറാനും ഈ വാഹനത്തിനായിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News