കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷയില്ലെന്ന് അമേരിക്ക; സര്‍വീസുകള്‍ റദ്ദാക്കും

Update: 2018-05-11 18:23 GMT
Editor : Sithara
കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷയില്ലെന്ന് അമേരിക്ക; സര്‍വീസുകള്‍ റദ്ദാക്കും

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കുറ്റപ്പെടുത്തി നേരിട്ടുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് കുറ്റപ്പെടുത്തി നേരിട്ടുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ അടുത്തയാഴ്ച മുതല്‍ കുവൈത്തില്‍നിന്ന് അമേരിക്കയിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കാന്‍ കുവൈത്ത് എയര്‍വേയ്സ് നിര്‍ബന്ധിതമാവുമെന്നാണ് സൂചന.

കുവൈത്ത് വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം വേണ്ടത്ര കാര്യക്ഷമമല്ലെന്ന് അമേരിക്ക കുറച്ചുകാലമായി ചൂണ്ടിക്കാട്ടിവരുന്നതാണ്. യുഎസ് ഏവിയേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. വിമാനത്താവളത്തിലെ സുരക്ഷാസംവിധാനം പരിശോധിക്കുന്നതിനായി എത്തിയ അമേരിക്കയില്‍നിന്നുള്ള പ്രത്യേക സുരക്ഷാ സംഘം നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയില്‍ ചിലത് വിമാനത്താവള അധികൃതര്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് പൂര്‍ണതൃപ്തിയില്ല. സുരക്ഷാസംവിധാനത്തില്‍ സമഗ്രമായ പരിഷ്കാരം നടപ്പാക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം.

Advertising
Advertising

തങ്ങളുടെ രാജ്യത്തേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കുന്നതിന് പുറമെ ഇതേ ആവശ്യത്തിന് ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ മേലും അമേരിക്ക സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിലവില്‍ അമേരിക്കയിലേക്ക് ആഴ്ചയില്‍ കുവൈത്ത് എയര്‍വേയ്സിന്റെ മൂന്ന് സര്‍വിസുകളാണുള്ളത്. ബ്രിട്ടനിലേക്ക് കുവൈത്ത് എയര്‍വേയ്സിന്റെ ഏഴും ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ഏഴും സര്‍വിസുകളുണ്ട്. അമേരിക്കയിലേക്കുള്ള സര്‍വിസുകള്‍ മുടങ്ങുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍, രോഗികള്‍, വിനോദസഞ്ചാരികള്‍, വ്യാപാരികള്‍ തുടങ്ങി നിരവധി യാത്രക്കാര്‍ക്ക് അത് ഏറെ പ്രയാസം സൃഷ്ടിക്കും. ഇവരെല്ലാം യൂറോപ്പ് വഴി കണക്ഷന്‍ സര്‍വിസുകളില്‍ പോകന്‍ നിര്‍ബന്ധിതരാവും. പ്രശ്നം പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം സമഗ്രമായി പരിഷ്കരിക്കാതെ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് അമേരിക്ക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News