ബഹ്റൈൻ ദേശീയ ദിനാഘോഷം: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി

Update: 2018-05-13 06:48 GMT
ബഹ്റൈൻ ദേശീയ ദിനാഘോഷം: ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി

വര്‍ണ ശബളമായ റാലിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

ബഹ് റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രന്‍സ് സോഷ്യല്‍ അസോസിയേഷന്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ശ്രദ്ധേയമായി. സ്വദേശി പ്രമുഖരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

യൂത്ത് ഇന്ത്യ, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ദിന റാലിയിലൂം സമ്മേളനത്തിലും ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗങ്ങളും സാമൂഹിക-സാംസ്കാരിക മേഖലയിലെ ഉന്നത വ്യക്തിത്വങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. വര്‍ണ ശബളമായ റാലിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. വനിതകളും കുട്ടികളുമടക്കമുള്ളവർ റാലിയിൽ അണി ചേര്‍ന്നു. ബാന്‍റ് വാദ്യം, കോല്‍ക്കളി , ഒപ്പന തുടങ്ങിയ കലാരൂപങ്ങളോടൊപ്പം ബഹ്റൈന്‍ പതാകകളും തോരണങ്ങളും കയ്യിലേന്തിയായിരുന്നു റാലി . തുടർന്ന് ബഹ്റൈന്‍ ദേശീയ ഗാനാലാപനത്താടെ ആരംഭിച്ച പൊതുസമ്മേളനം ബഹ്റൈന്‍ പാര്‍ലമെന്‍റംഗം അലി ഈസ ബൂഫര്‍സാന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്‍റംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി രാധാകൃഷ്ണ പിള്ള തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി സ്വാഗതമാശംസിക്കുകയും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ് നന്ദി ആശംസിക്കുകയും ചെയ്തു.

Similar News