ഒമാനില്‍ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ വര്‍ധനവ്

Update: 2018-05-13 20:31 GMT
Editor : admin
ഒമാനില്‍ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ വര്‍ധനവ്
Advertising

1.57 ശതമാനത്തിന്റെ വര്‍ധനവോടെ 29.83 ദശലക്ഷം ബാരലാണ് കഴിഞ്ഞ മാസം ഉല്‍പാദിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Full View

ഒമാനിലെ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 1.57 ശതമാനത്തിന്റെ വര്‍ധനവോടെ 29.83 ദശലക്ഷം ബാരലാണ് കഴിഞ്ഞ മാസം ഉല്‍പാദിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിദിനം 994,303 ബാരല്‍ എന്ന തോതിലാണ് നിലവിലെ രാജ്യത്തെ ക്രൂഡോയില്‍ ഉല്‍പാദനം. അതേ സമയം എണ്ണ കയറ്റുമതിയില്‍ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 2.86 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 899,637 ബാരല്‍ എന്ന തോതില്‍ 26.99 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് കഴിഞ്ഞ മാസം ഒമാന്‍ കയറ്റുമതി ചെയ്തത്. ഒമാനി ക്രൂഡിന്റെ മുന്‍നിര ഉപഭോക്താക്കളായിരുന്ന ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കഴിഞ്ഞ മാസമുണ്ടായത് 4.16 ശതമാനത്തിന്റെ കുറവാണ്. ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കയറ്റുമതിയും വിവിധ കാരണങ്ങളാല്‍ കുറഞ്ഞിട്ടുണ്ട് . അതേസമയം, തായ് വാനിലേക്ക് 4.53 ശതമാനവും ഇന്ത്യയിലേക്ക് 4.43 ശതമാനവും അമേരിക്കയിലേക്കു 1.11 ശതമാനത്തിന്റെ വര്‍ധനവും ക്രൂഡോയില്‍ കയറ്റുമതിയിലുണ്ടായി. ക്രൂഡോയില്‍ വിലയിലെ വര്‍ധനക്ക് അനുസരിച്ച് രാജ്യത്തെ എണ്ണവിലയും വര്‍ധിക്കുന്നുണ്ട്. ജൂലൈ മാസത്തെ ഡെലിവറിക്കുള്ള എണ്ണ 42.03 ഡോളറിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News