ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴക്കാലം

Update: 2018-05-13 17:17 GMT
Editor : admin
ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാമ്പഴക്കാലം
Advertising

യുഎഇയിലെ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ ഫെസ്റ്റിവല്‍ ആരംഭിച്ചു. വിവിധ തരം മാങ്ങകളും മാങ്ങ ഉല്‍പന്നങ്ങളുമാണ് മേളയുടെ പ്രത്യേകത.

Full View

യുഎഇയിലെ ലുലു ഗ്രൂപ്പ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ മാംഗോ ഫെസ്റ്റിവല്‍ ആരംഭിച്ചു. വിവിധ തരം മാങ്ങകളും മാങ്ങ ഉല്‍പന്നങ്ങളുമാണ് മേളയുടെ പ്രത്യേകത.

ഇന്ത്യയില്‍ നിന്നുള്ള മുപ്പതില്‍പരം ഇനങ്ങള്‍ ഉള്‍പ്പെടെ വിവിധ ലോക രാജ്യങ്ങളിലെ അമ്പതോളം വ്യത്യസ്ത ഇനം മാങ്ങകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും വില കൂടിയ ഇനങ്ങളും ഇവയിലുള്‍പ്പെടും. മാങ്ങ ഉപയോഗിച്ചുള്ള നിരവധി ഉല്‍പന്നങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈവിധ്യമാര്‍ന്ന മാങ്ങകള്‍ക്കായി താല്‍പര്യപൂര്‍വം കാത്തിരിക്കുന്നവര്‍ക്ക് സംതൃപ്തി പകരുമാറാണ് ദുബൈ ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മേള ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിഭേദങ്ങള്‍ അറിയാനുള്ള അവസരം കൂടിയാണ് മാംഗോ മാനിയ ഫെസ്റ്റിവല്‍ മുഖേന ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എംഎ സലീം പറഞ്ഞു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് ഉള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ മെയ് 20 ന് അവസാനിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News