ഭാവനകള്‍ക്ക് നിറം പകര്‍ന്ന് നിഷിത

Update: 2018-05-13 15:46 GMT
Editor : Jaisy
ഭാവനകള്‍ക്ക് നിറം പകര്‍ന്ന് നിഷിത

നിറക്കൂട്ടുകളുടെ ലോകമാണ് നിഷിതയുടെത്

ഇനി ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഒരു കലാകാരിയെ പരിചയപ്പെടാം. ഭാവനകൾക്ക് നിറം പകർന്നും മിഴിവുള്ള ചിത്രങ്ങൾ വരച്ചുമാണ് നിഷിത ഒഴിവു സമയം ചെലവഴിക്കുന്നത്.

Full View

നിറക്കൂട്ടുകളുടെ ലോകമാണ് നിഷിതയുടെത്. ചെറുപ്പം മുതലുള്ളതാണ് വരകളോടും വർണങ്ങളോടുമുള്ള ഇഷ്ടം. കലയോടുള്ള അഭിനിവേശം പ്രവാസ ജീവിതത്തിലും കയ്യൊഴിഞ്ഞില്ല ഈ കലാകാരി . കഴിഞ്ഞ ഇരുപത് വർഷമായി ബഹ് റൈനിലുള്ള ഇവരുടെ ഒഴിവു സമയമെല്ലാം കലക്ക് വേണ്ടി തന്നെ. പഴയകാല ഗായികയായിരുന്ന ലൈല റസാഖിന്റെ മകളായി കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. ചിത്രകല ഔദ്യോഗികമായി അഭ്യസിച്ചില്ലെങ്കിലും സ്വയം പഠിച്ചും അറിവുകൾ സ്വായത്തമാക്കിയും നിഷിത പെയിന്റിംഗുകളിൽ പുതുമകൾ പരീക്ഷിക്കുന്നു.

അക്രിലിക് ഓയിൽ പെയിന്റിംഗ് ഫാബ്രിക്ക് തുടങ്ങിയവയിലെല്ലാം മികവ് പുലർത്തുകയാണ് ഈ ത്യശൂർ ചാവക്കാട് സ്വദേശി സ്വന്തം ചിത്രങ്ങളുടെ ഒരു എക്സിബിഷൻ നടത്തണമെന്നാണ് നിഷിതയുടെ ഏറ്റവും വലിയ സ്വപ്നം. ബഹ് റൈനിൽ നിന്നു തന്നെ അത് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News