എമിറേറ്റ്സ് വിമാനാപകടം: ജാസിമിനെ ആദരിക്കാന്‍ ഇന്ത്യന്‍ സമൂഹം

Update: 2018-05-14 22:33 GMT
Editor : Alwyn K Jose
എമിറേറ്റ്സ് വിമാനാപകടം: ജാസിമിനെ ആദരിക്കാന്‍ ഇന്ത്യന്‍ സമൂഹം

ഗള്‍ഫ് മാധ്യമത്തിന്റെയും, മീഡിയവണിന്റെയും നേതൃത്വത്തില്‍ റാസല്‍ഖൈമയിലാണ് പ്രൗഢമായ ചടങ്ങിന് ഒരുക്കങ്ങള്‍ ആരംഭിച്ചത്.

Full View

ദുബൈയില്‍ ലാന്‍ഡിങ്ങിനിടെ തീപിടിച്ച തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കവെ മരണമടഞ്ഞ യുഎഇ അഗ്നിശമന സേനാംഗം ജാസിം അല്‍ ബലൂഷിക്ക് ഇന്ത്യന്‍ സമൂഹം നല്‍കുന്ന ആദരത്തിന് വേദിയൊരുങ്ങുന്നു. ഗള്‍ഫ് മാധ്യമത്തിന്റെയും, മീഡിയവണിന്റെയും നേതൃത്വത്തില്‍ റാസല്‍ഖൈമയിലാണ് പ്രൗഢമായ ചടങ്ങിന് ഒരുക്കങ്ങള്‍ ആരംഭിച്ചത്.

ജാസിം അല്‍ ബലൂഷിയുടെ ജന്മനാടായ റാസല്‍ഖൈമയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ഇന്ത്യന്‍ സമൂഹം പ്രാര്‍ഥനപൂര്‍വം ഒത്തുചേരുക. രാത്രി ഒമ്പതിന് റാസല്‍ഖൈമ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങിലേക്ക് കേരളത്തിന്റെ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ മുഖ്യാതിഥിയായി എത്തും. ജാസിമിന്റെ കുടുംബാംഗങ്ങള്‍ മരണാനന്തര അംഗീകാരം ഏറ്റുവാങ്ങും. അറബ് ലോകത്തെ പ്രമുഖരും പ്രവാസി സംഘടനാ നേതാക്കളും ജാസിമിന് ആദരാഞ്ജലി അര്‍പ്പിക്കും.

Advertising
Advertising

വിമാനത്തില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള 300ഓളം പേരെ രക്ഷപ്പെടുത്തിയത് ജാസിം ഉള്‍പ്പെടെയുള്ള അഗ്നിശമന സേനയാണ്. യാത്രക്കാരെ മാറ്റി തീയണക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് 27കാരന്‍ രക്തസാക്ഷിയായത്. ജാസിമിന് മരണാനന്തര ബഹുമതി നല്‍കണമെന്ന യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ തീരുമാനം നടപ്പാക്കാന്‍ പ്രവാസികളുടെ നേര്‍ശബ്ദമായ ഗള്‍ഫ് മാധ്യമവും മീഡിയവണും മുന്‍കൈയെടുക്കുകയായിരുന്നു. ഇന്ത്യക്കാരെയും മലയാളികളെയും ജീവന് തുല്യം സ്നേഹിച്ച ഒരു ജനതക്ക് നല്‍കുന്ന ആദരത്തിന്റെ കൂടി വേദിയാണ് റാസല്‍ഖൈമയില്‍ ഒരുങ്ങുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News