ബഹ്‌റൈനില്‍ ഇന്ത്യക്കാരന്റെ മണല്‍ ശില്‍പ നിര്‍മാണ പരിശീലനം

Update: 2018-05-14 09:56 GMT
Editor : Subin
ബഹ്‌റൈനില്‍ ഇന്ത്യക്കാരന്റെ മണല്‍ ശില്‍പ നിര്‍മാണ പരിശീലനം

ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് അഞ്ചുദിവസത്തെ പരിശീലന പരിപാടിക്ക് നേത്യത്വം നല്‍കാന്‍ ഈ കലാകാരന്‍ ബഹ് റൈനിലെത്തിയത്.

Full View

ചാരുതയുള്ള മണല്‍ ശില്‍പങ്ങള്‍ നിര്‍മിച്ച് ഇന്ത്യന്‍ കലാകാരനായ സുദര്‍ശന്‍ പട്‌നായിക് അറബ് സ്വദേശികളുടെ മനം കവര്‍ന്നു. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചാണ് അഞ്ചുദിവസത്തെ പരിശീലന പരിപാടിക്ക് നേത്യത്വം നല്‍കാന്‍ ഈ കലാകാരന്‍ ബഹ് റൈനിലെത്തിയത്.

സ്ഥലം ബഹ്‌റൈനിലെ സല്ലാഖിലുള്ള അല്‍ ജസൈര്‍ കടല്‍ത്തീരം. ഇന്ത്യയില്‍ നിന്നെത്തിയ കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക് അറബ് സ്വദേശികള്‍ക്ക് മണല്‍ ശില്‍പ നിര്‍മാണത്തില്‍ പരിശിലനം നല്‍കുകയാണിവിടെ. പതിനഞ്ചോളം പേരാണ് ശില്‍പശാലയില്‍ പരിശീലനം നേടാനെത്തിയത്.

അല്‍പ നേരം കൊണ്ട് സുദര്‍ശന്‍ പട്‌നായിക്കിന്റെ കരവിരുതില്‍ മണല്‍ശില്‍പ നിര്‍മാണം പൂര്‍ത്തിയായി. അന്താരാഷ്ട്ര വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ സുന്ദരമായ ശില്‍പം പൂര്‍ത്തിയായപ്പോള്‍ അറബ് സ്വദേശികള്‍ക്ക് കൗതുകം. ബഹ്‌റൈന്‍ പൗരന്മാര്‍ ഏറെ താല്‍പര്യത്തോടെയാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

സ്പ്രിംഗ് ഓഫ് കള്‍ച്ചര്‍ എന്ന പേരില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായായിരുന്നു മണല്‍ ശില്പ നിര്‍മാണ പരിശീലനം.

Writer - Subin

contributor

Editor - Subin

contributor

Similar News