കഹ്‌റമയുടെ അവയര്‍നെസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ വൈദ്യുതിയും വെള്ളവും കാര്യക്ഷമമായി വിനിയോഗിക്കുന്ന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഹ്‌റമാ അവയര്‍നസ്സ് പാര്‍ക്ക് സ്ഥാപിച്ചത്
ഖത്തറിലെ ജലവൈദ്യുത വിതരണ കമ്പനിയായ കഹ്‌റമയുടെ അവയര്‍നെസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു . കഹ്‌റമാ അഞ്ചാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് തുമാമയിലെ വൈജ്ഞാനിക പാര്‍ക്ക് തുറന്നു കൊടുത്തത് .
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ വൈദ്യുതിയും വെള്ളവും കാര്യക്ഷമമായി വിനിയോഗിക്കുന്ന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഹ്‌റമാ അവയര്‍നസ്സ് പാര്‍ക്ക് സ്ഥാപിച്ചത് . ഖത്തര്‍ അമീര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന കഹാറമാ അഞ്ചാം വാര്‍ഷികാഘോഷ ഉപഹാരമായാണ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍താനിഅവയര്‍നസ് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത് . ഉദ്ഘാടനത്തിന് ശേഷം പാര്‍ക്കിന്റെ സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഡെപ്യൂട്ടി പ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ്, ഊര്‍ജ വ്യവസായ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ സലേ അല്‍സദ, കഹ്‌റാമ പ്രസിഡന്റ് എന്‍ജിനീയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
രൂപ കല്‍പ്പനയിലും ഉള്ളടക്കത്തിലും പുതുമ പുലര്‍ത്തുന്ന അത്യാധുനിക പാര്‍ക്ക് പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പുതുതലമുറക്ക് ഒട്ടേറെ അറിവുകള്‍ പകര്‍ന്ന് നല്‍കുന്നതാണ് . നിലവില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പാര്‍ക്കില്‍ പ്രവേശനം. പൊതുജനങ്ങള്‍ക്ക് പിന്നീട് പ്രവേശനം അനുവദിക്കും. കഹ്‌റാമയുടെ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി വകുപ്പ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. ടര്‍ഷീദ് നടപ്പാക്കിയ മികച്ച ഗവണ്‍മെന്റ് കോര്‍പറേഷന്‍ എന്ന ബഹുമതിക്ക് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഡിസൈന്‍ മത്സരത്തില്‍ പൊതുമരാമത്ത് വകുപ്പ് ഒന്നാം സ്ഥാനം നേടി.