ഗ്രാന്റ് ഹൈപ്പറിന്റെ കുവൈത്തിലെ ആദ്യ ഡിപ്പാര്‍റ്റ്മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള ഗ്രാന്റ് ഹൈപ്പറിന്റെ കുവൈത്തിലെ ആദ്യ ഡിപ്പാർറ്റ്മെന്റ് സ്റ്റോർ ഫഹാഹീലെ ഗ്രാന്റ് മാളിൽ പ്രവർത്തനം ആരംഭിച്ചു .കുവൈത്ത് രാജകുടുംബാഗം ശൈഖ് ദാവൂദ് ദാവൂദ് സല്മാൻ അൽ സബ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

ഫഹാഹീൽ മക്കാ സ്ട്രീറ്റിലാണ് ഇരുപത്തി അയ്യായിരം ചതുരശ്ര അടി വിസ്തൃതിയിൽ ഗ്രാൻഡ് ഹൈപ്പറിന്റെ ആദ്യ ഡിപ്പാർറ്റ്മെന്റ് സ്റ്റോർ ആരംഭിച്ചത്. പ്രവാസികളുടെ കുടുംബ ബജറ്റിനു ഏറെ പ്രാധാന്യം നല്കികൊണ്ടാണ് ഡിപ്പാർറ്റ്മെന്റ് സ്റ്റോർ ഒരുക്കിയതെന്ന് മാനേജ്‌മന്റ് വൃത്തങ്ങൾ അറിയിച്ചു. വീട്ടുപകരങ്ങളുടെയും ഇലക്ട്രോനിക്സു ഉല്പന്നങ്ങളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും മികച്ച ശേഖരം ലഭ്യമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ആദ്യ സെയിൽ നിസാർ അൽ ഒറയ്ഫാൻ അൽ ഷറക്ക് നിർവ്വഹിച്ചു .
റിജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ : അൻവർ അമീൻ , എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ മുഹമ്മദ് , ഗ്രാന്റ് ഹൈപ്പർ റീജിണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , ഡോ : അബ്ദുൽ ഫതാഹ് , മുഹമ്മദ് സുനീർ , തെഹ്സീർ അലി സനിൻ വസീം എന്നീവർ സന്നിഹിതരായിരുന്നു . ഗ്രാന്റ് ഗോൾഡ് ഫെസ്റ്റ് സമ്മാന നറുക്കുടുപ്പ് മെയ് 31 ന് ചൊവ്വാഴ്ച്ച ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ വെച്ച് നടക്കുമെന്ന് ഗ്രാന്റ് ഹൈപ്പർ മാനേജ്‌മന്റ് അറിയിച്ചു .