യുഎഇയിലെ റസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം

Update: 2018-05-16 18:24 GMT
Editor : admin
യുഎഇയിലെ റസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം

ഇന്നലെ അര്‍ധ രാത്രിയോടെ തീപിടുത്തമുണ്ടായത്

യുഎഇയില്‍ റസിഡന്‍ഷ്യല്‍ ടവറില്‍ തീപിടുത്തം. അജ്മാനിലെ അല്‍ സവാന്‍ റസിഡന്‍ഷ്യല്‍ ടവറിലാണ് ഇന്നലെ അര്‍ധ രാത്രിയോടെ തീപിടുത്തമുണ്ടായത്. ആളാപയമുണ്ടായിട്ടില്ലെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. സുരക്ഷാമാനദണ്ഡങ്ങള്‍ കെട്ടിടം പാലിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 63 നിലകളുള്ള ടവറില്‍ 3000 അപ്പാര്‍ട്ടുമെന്റുകളുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് പൊലീസ് അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും ഒഴുപ്പിച്ചു. ഈ വര്‍ഷമുണ്ടാവുന്ന മൂന്നാമത്തെ വലിയ തീപിടുത്തമാണ് ഇന്നലെ ഉണ്ടായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News