ഖത്തറില്‍ ഫുട്ബോള്‍ ആരവം

Update: 2018-05-20 11:53 GMT
Editor : Jaisy
ഖത്തറില്‍ ഫുട്ബോള്‍ ആരവം
Advertising

ഖത്തറിലെ പ്രമുഖരായ 12 ടീമുകളെ അണിനിരത്തിയാണ് ആറാമത് ഖിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമാവുക

ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ദോഹയില്‍ സംഘടിപ്പിക്കുന്ന ഖിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആറാമത് എഡിഷന് മാര്‍ച്ച് 23 ന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമാവും. ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയം,സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ,ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Full View

ഖത്തറിലെ പ്രമുഖരായ 12 ടീമുകളെ അണിനിരത്തിയാണ് ആറാമത് ഖിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ദോഹ സ്‌റ്റേഡിയത്തില്‍ തുടക്കമാവുക. സന്തോഷ് ട്രോഫി , ഐ എസ് എല്‍ താരങ്ങളടക്കം ഇന്ത്യയില്‍ നിന്നെത്തുന്ന 100 അതിഥി താരങ്ങളുള്‍പ്പെടെ നാട്ടിലും ഖത്തറിലും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത 264 താരങ്ങള്‍ ദോഹയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ബൂട്ടണിയുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 23 ന് വൈകിട്ട് 7 മണിക്ക് ദോഹ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ 21സ്​​റ്റ്​ സെ​​ഞ്ച്വ​​റി കെ​​യ​​ർ ആ​​ൻ​​ഡ് ക്യൂ​​യ​​ർ മാ​ക്​ ​ഖ​ത്ത​ർ, എ​​ഫ്.​എ​​സ്.​സി ന​​സീം അ​​ൽ റ​​ബീ​​ഹും ത​​മ്മി​​ൽ ഏ​റ്റു​മു​ട്ടും. ഫൈ​​ന​​ൽ മ​​ൽ​​സ​​രം മെ​​യ് 11നാ​ണ്. വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങും സമാപന ചടങ്ങുമായിരിക്കും ടൂര്‍ണ്മമെന്റിന്റെ മുഖ്യ ആകര്‍ഷണം. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യ നേപ്പാള്‍ സൗഹൃദ മത്സരം അരങ്ങേറും . മെ​​യ് 18 ന്​ ​​ന​​ട​​ക്കു​​ന്ന അ​​മീ​​ർ ക​​പ്പ് ഫൈ​​ന​​ലി​​ന്റെ പ്ര​​ചാ​​ര​​ണ​വും ഖി​​യ ഫൈ​​ന​​ൽ ദി​​ന​​ത്തി​​ലെ ല​​ക്ഷ്യ​​മാ​​ണ്. അ​​മീ​​ർ സ്വ​​ർ​​ണ ക​​പ്പ് ഖി​​യ ഫൈ​​ന​​ൽ വേ​​ദി​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. സി​​റ്റി എ​​ക്സ്ചേ​​ഞ്ചും റി​​യ ഐ​​എം​​ഇ​​യു​മാ​ണ്​ ടൈ​​റ്റി​​ൽ സ്പോ​ൺ​​സ​​ർ​​മാ​​ർ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News