ബഹ്റൈനിലെ തൃശൂർ പൂരം വെള്ളിയാഴ്ച

Update: 2018-05-20 19:26 GMT
Editor : Jaisy
ബഹ്റൈനിലെ തൃശൂർ പൂരം വെള്ളിയാഴ്ച

പൂരക്കാഴ്ചകളൊന്നും പ്രവാസികൾക്ക് നഷ്ടമാകരുതെന്ന നിർബന്ധത്തോടെ ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്

തൃശൂർ പൂരം നാട്ടിൽ നടക്കുമ്പോൾ പ്രവാസികളുടെ പൂരം ഇത്തവണയും ബഹ് റൈനിൽ നടക്കും. പൂരക്കാഴ്ചകളൊന്നും പ്രവാസികൾക്ക് നഷ്ടമാകരുതെന്ന നിർബന്ധത്തോടെ ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Full View

വെള്ളിയാഴ്ചയാണ് ബഹ്റൈനിലെ തൃശൂർ പൂരം, കുടമാറ്റവും പഞ്ചാരിമേളവും തുടങ്ങി ഡിജിറ്റൽ വെടിക്കെട്ട് വരെ ഉണ്ട് ഇത്തവണ ചെറുപൂരത്തിന്. കേരളീയ സമാജത്തിൽ ഒരു പൂരപ്പറമ്പ് തന്നെയാണ് പുനസ്യഷ്ടിക്കുന്നത്. അണിയറയിൽ ഒരുക്കങ്ങളെല്ലാം തക്യതി. 200 ഓളം കുടകളും പത്ത് ആനകളുടെ രൂപങ്ങളും. പിന്നെ 101 പേർ പങ്കെടുക്കുന്ന ഇലഞ്ഞിത്തറ മേളവുമൊക്കെയായി ഇത്തവണ പൂരം പൊടിപൊടിക്കാനാണ് സംഘാടകരായ തൃശൂർ സംസ്കാരയുടെ തീരുമാനം. ഇത് രണ്ടാം തവണയാണ് പൂരത്തിന്റെ പുനസൃഷ്ടി ബഹ് റൈനിൽ നടകുന്നത്. വൈകുന്നേരം നാല്​ മുതൽ കേളികൊട്ടോടെയാണ് പൂര കൊടിയേറ്റം എഴുന്നള്ളിപ്പിന്​ പഞ്ചാരിമേളം അകമ്പടിയാകും. ശിങ്കാരിമേളത്തോടെ കാവടിയാട്ടം നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരന്നുള്ള 'ചെറുപൂരം' നടക്കും. ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഇലഞ്ഞിത്തറ മേളത്തിൽ സന്തോഷ്​ കൈലാസിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നുള്ള കലാകാരന്മാരടക്കം 101 പേർ അണിനിരക്കും. കുടമാറ്റചടങ്ങിൽ ഉപയോഗിക്കുന്ന ആനപ്പട്ടം, വെഞ്ചാമരം, ആനകളുടെ പൂർണരൂപങ്ങൾ എന്നിവയെല്ലാം തയ്യാറായിക്കഴിഞ്ഞു. വിവിധ സ്റ്റാളുകളും വൈവിധ്യമാർന്ന കലാപരിപാടികളുമൊക്കെയായി പൂരപ്പറമ്പ് തന്നെയാണ് പുനസൃഷ്ടിക്കുന്നത്. പൂരത്തിന്റെ സമാപനം കുറിച്ച്​ രാത്രി 8.30 മുതൽ ഡിജിറ്റൽ വെടിക്കെട്ട്​ നടക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News