ബഹ്റൈനില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

Update: 2018-05-20 19:06 GMT
Editor : admin | admin : admin
ബഹ്റൈനില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

ബഹ്റൈനില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

Full View

ബഹ്റൈനില്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി നടത്തി വരുന്ന രക്തദാന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായാണ് ദിനാചരണം സംഘടിപ്പിച്ചത്.

രക്തദാനം മഹാദാനം എന്ന സന്ദേശവുമായാണ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം രക്തദാന ദിനാചരണം സംഘടിപ്പിച്ചത്. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച രക്തദാനത്തില്‍ പങ്കാളികളാകാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നു.

250ല്‍പരം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. മനോജ് കുമാര്‍ രക്തദാന ബോധവല്‍ക്കരണ ക്ലാസെടുത്തു. കത്തീഡ്രല്‍ വികാരി റവറന്റ് ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹവികാരി റവറന്റ്. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റിജോ തങ്കച്ചന്‍ , ബോണി മുളപ്പാംപള്ളില്‍ , ജിജോ തോമസ് (38219196) എന്നിവര്‍ നേതൃത്വം നല്‍കി.

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News