ലുലു ഹൈപ്പർ മാർക്കറ്റിൽ പാചകമൽസരം
പ്രമുഖ പാചക വിദഗ്ധൻ അനിൽകുമാറിനെ പങ്കെടുപ്പിച്ചാണ് ബഹ്റൈനിലെ ഡാനമാളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പാചക മൽസരം സംഘടിപ്പിച്ചത്.
രുചിക്കൂട്ടുകളുടെ വൈവിധ്യവുമായി ബഹ്റൈനിൽ നടന്ന പാചക മൽസരം ശ്രദ്ധേയമായി. ലുലു ഹൈപ്പർമാർക്കറ്റിലാണ് നിരവധി വീട്ടമ്മമാർ പങ്കെടുത്ത പരിപാടി നടന്നത്. പ്രമുഖ പാചക വിദഗ്ധൻ അനിൽകുമാറിനെ പങ്കെടുപ്പിച്ചാണ് ബഹ്റൈനിലെ ഡാനമാളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പാചക മൽസരം സംഘടിപ്പിച്ചത്. മേളയോടനുബന്ധിച്ച് അദ്ദേഹം തൽസമയം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബിനികളാണ് മൽസരത്തിൽ പങ്കെടുത്തത്. മൽസരത്തിൽ പങ്കെടുത്ത വീട്ടമ്മമാർ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങളാണ് തയ്യാറാക്കിയത്. പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെ ലുലു ഹൈപ്പർ മാർക്കറ്റ് സെൻ ട്രൽ ബൈയിംഗ് മാനേജർ അബ്ദുൽ ഷുക്കൂർ അറിയിച്ചു.