ബഹ്റൈനിലെ പ്രവാസികൾക്ക് ആവേശമായി വടം വലി മത്സരം

Update: 2018-05-22 03:07 GMT
Editor : Sithara

ബഹ്റൈനിലെ പ്രവാസികൾക്ക് ആവേശമായി ഫുഡ് സിറ്റി ടീം സംഘടിപ്പിച്ച വടം വലി മത്സരത്തില്‍ കടത്തനാട് ടീം ചാമ്പ്യന്‍മാരായി.

ബഹ്റൈനിലെ പ്രവാസികൾക്ക് ആവേശമായി ഫുഡ് സിറ്റി ടീം സംഘടിപ്പിച്ച വടം വലി മത്സരത്തില്‍ കടത്തനാട് ടീം ചാമ്പ്യന്‍മാരായി. രാജ്യത്തെ വിവിധ മലയാളി കൂട്ടായ്മകളെ പ്രതിനിധീകരിച്ചത്തിയ 22 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്.

Full View

ബഹ്റൈനിലെ പ്രമുഖരായ വടംവലി ടീമുകള്‍ക്കൊപ്പം വിവിധ പ്രവാസി സംഘടനകളുടെ ടീമുകള്‍ കൂടി ചേര്‍ന്ന് കരുത്തിന്‍റെ ജേതാക്കളെ കണ്ടെത്താനായി മാറ്റുരച്ച മത്സരം അത്യന്തം വാശിയേറിയതായിരുന്നു. മത്സരം വീക്ഷിക്കാനായി നിരവധി പേരാണ് സല്മാനിയയിലെ ഖാദിസിയ്യ ഗ്രൗണ്ടിലെത്തിച്ചേർന്നത്. ഹെവി വെയ്റ്റ് ഇനത്തിൽ ഫൈനല്‍ റൗണ്ടില്‍ കടത്തനാട് ടീം ടീം കപ്പ് സ്വന്തമാക്കി. ഫുഡ് സിറ്റി ടീമാണ് റണ്ണർ അപ്പ്. കണ്ണൂർ അസോസിയേഷൻ മൂന്നാം സ്ഥാനം നേടി. ലോ വെയ്റ്റ് അടിസ്ഥാനമാക്കിയുള്ള മൽസരത്തിൽ ഫുഡ് സിറ്റി ബി ടീം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം കണ്ണൂർ അസോസിയേഷനും നേടി.

ആഴ്ച്ചകള്‍ നീണ്ടുനിന്ന പരിശീലനവുമായാണ് വിവിധ ടീമുകള്‍ കരുത്ത് തെളിയിക്കാനെത്തിയത്. മൽസരം കാണാൻ വനിതകളും കുട്ടികളുമടക്കം പ്രവാസികളുടെ നിറഞ്ഞ പങ്കാളിത്തമാണുണ്ടായത്. ബഷീർ അമ്പലായി ഉദ്ഘാട്നം ചെയ്ത മൽസരത്തിൽ സുബൈർ കണ്ണൂർ അബ്ദുൽ ഖാദർ ഫുഡ് സിറ്റി, എന്നിവർ പങ്കെടുത്തു. സുനീഷ്, നൗഷാദ്, ടോം, ബിനു, ബിജു എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News