ഖത്തറിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വര്‍ധിച്ചു

Update: 2018-05-23 18:33 GMT
Editor : Alwyn K Jose
ഖത്തറിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് വര്‍ധിച്ചു

മുന്‍ വര്‍ഷം ഖത്തറില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്കാണെന്ന് പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കി .

Full View

ഇന്ത്യക്കാരായ ഖത്തറിലെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിന്റെ തോത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. മുന്‍ വര്‍ഷം ഖത്തറില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്കാണെന്ന് പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ വ്യക്തമാക്കി . 2015ല്‍ ഖത്തറില്‍നിന്നും മൊത്തം അയച്ച പണത്തില്‍ 3.99 ബില്യന്‍ യു.എസ് ഡോളറും ഇന്ത്യക്കാരായ പ്രവാസികള്‍ നാട്ടിലേക്കയച്ചതാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാട്ടിലേക്ക് പണമയക്കുന്ന ഇന്ത്യക്കാരുടെ തോത് വളരെയധികം വര്‍ധിച്ചതായാണ് ഖത്തറിലെ മണി എക്‌സചേഞ്ച് സ്ഥാപനങ്ങള്‍ പറയുന്നത് . വിവിധ രാജ്യങ്ങളിലേക്കായി ഖത്തറില്‍നിന്ന് കഴിഞ്ഞവര്‍ഷം ഒഴുകിയത് നൂറുകോടി നാല്‍പതുലക്ഷം യു.എസ് ഡോളറാണ്‌ . ഇതിലാകട്ടെ ഏറ്റവുമധികം പണമയച്ചത് ഇന്ത്യയിലേക്കും.

Advertising
Advertising

രാജ്യത്തുനിന്ന് വെളിയിലേക്ക് അയക്കുന്ന പണത്തിന്റെ എഴുപതു ശതമാനവും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് വേള്‍ഡ് ബാങ്ക് കണക്കുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രവാസികള്‍ ഇന്ത്യയിലേക്കയച്ച പണം ആകെ 69 ബില്യന്‍ യു.എസ് ഡോളറാണ്. ആഗോള നിരക്കിലും പ്രവാസി പണം ഏറ്റവും കൂടുതലും ചെന്നെത്തുന്നത് ഇന്ത്യയിലേക്കാണ്. ഖത്തറില്‍നിന്നും ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാമതായി ഏറ്റവുമധികം പണം ചെന്നത്തെിയത് നേപ്പാളിലേക്കും, പിന്നെ ബംഗ്ളാദേശ് , ശ്രീലങ്ക , പാകിസ്താന്‍ എന്നിവിടങ്ങളിലേക്കുമാണ്‌ . 2011ല്‍ ഖത്തറില്‍നിന്നും വിദേശികളയച്ച പണം 6.77 ബില്യന്‍ യു.എസ് ഡോളര്‍ മാത്രമായിരുന്നു. എന്നാലത്, 2014-ആയതോടെ 10.09 ബില്യന്‍ യു.എസ് ഡോളറിലത്തെി. ഖത്തറിന്റെ അനുകൂലമായ സാമ്പത്തിക സാഹചര്യം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ലോകത്തിന്റെ മറ്റു രാജ്യങ്ങളിലേക്കും വിദേശ തൊഴിലാളികള്‍ പണമയക്കുന്നതിന്റെ തോത് 2015 ല്‍ കൂടിയിട്ടുണ്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News