ഖത്തറിലെ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധനയില്‍ തീരുമാനം പിന്നീടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

Update: 2018-05-23 14:15 GMT
ഖത്തറിലെ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധനയില്‍ തീരുമാനം പിന്നീടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഖത്തറിലെ സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ ഇപ്പോഴും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനക്ക് എടുത്തിട്ടില്ല..

Full View

ഖത്തറിലെ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ സമഗ്രമായ പഠനം നടത്തിയ ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. അപേക്ഷയോടൊപ്പം സ്‌കൂളുകള്‍ സമര്‍പ്പിച്ചിരിക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ടും, അക്കാദമിക് പ്രകടനം മെച്ചപ്പെടുത്താന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളും വിലയിരുത്തിയ ശേഷമേ ഫീസ് വര്‍ധന അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു

Advertising
Advertising

ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് ഖത്തറിലെ സ്‌കൂളുകള്‍ നല്‍കിയ അപേക്ഷകള്‍ ഇപ്പോഴും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനക്ക് എടുത്തിട്ടില്ല. വ്യക്തമായ വിലയിരുത്തലുകള്‍ക്ക് മാത്രമേ ഫീസ് വര്‍ദ്ധന അനുവദിക്കാവൂ എന്ന നിലപാടാണ് മന്ത്രാലയത്തിന്റേത്. ഫീസ് വര്‍ധനക്കായി അപേക്ഷ നല്‍കിയാല്‍ അനുമതി ലഭിച്ചുവെന്നല്ല അര്‍ഥമെന്നും മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധന സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ലഭിച്ച അപേക്ഷകളില്‍ കൃത്യമായ പഠനം നടത്തും. അതിന് ശേഷം വസ്തുതകളെക്കുറിച്ച് സമഗ്രമായ മൂല്യനിര്‍ണയം നടത്തിയ ശേഷമേ ഫീസ് വര്‍ധനക്ക് അനുമതി നല്‍കുകയുള്ളുവെന്നും മന്ത്രാലയം അറിയിച്ചു. 260 സ്‌കൂളുകളില്‍ 120 സ്‌കൂളുകള്‍ ഫീസ് വര്‍ധനക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 162 സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും ഫീസ് വര്‍ധനവിന് അപേക്ഷ നല്‍കിയെങ്കിലും 55 സ്‌കൂളുകള്‍ക്ക് മാത്രമേ അനുമതി നല്‍കിയിരുന്നുള്ളു. രണ്ട് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധനയാണ് അനുവദിച്ചത്.

Similar News