ബി.ജെ.പിയുടെ വര്‍ഗ്ഗീയ പ്രചരണങ്ങളും മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പും യുപിയില്‍ പ്രതിഫലിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി 

Update: 2018-05-23 00:12 GMT
ബി.ജെ.പിയുടെ വര്‍ഗ്ഗീയ പ്രചരണങ്ങളും മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പും യുപിയില്‍ പ്രതിഫലിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി 

മതേതര കക്ഷികളുടെ ഐക്യം ശക്തിപ്പെടുന്നതോടെ ബി ജെ പി യുടെ തേരോട്ടം അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി  പറഞ്ഞു

ബി ജെ പി നടത്തിയ കടുത്ത വര്‍ഗ്ഗീയ പ്രചരണങ്ങളും മതേതര കക്ഷികള്‍ക്കിടയിലെ ഭിന്നിപ്പുമാണ് ഉത്തര്‍ പ്രദേശ് തെരെഞ്ഞടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . മതേതര കക്ഷികളുടെ ഐക്യം ശക്തിപ്പെടുന്നതോടെ ബി ജെ പി യുടെ തേരോട്ടം അവസാനിക്കുമെന്നും അദ്ദേഹം ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാമുദായികദ്രുവീകരണവമാണ് യു പി തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് വിജയം നേടിക്കൊടുത്തതെന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പിയുടെ ഇപ്പോഴത്തെ വിജയം താത്കാലികമാണെന്നും കൂട്ടിച്ചേര്‍ത്തു . ബിഹാര്‍ മാതൃകയില്‍ യു പി യിലെ മതേതര കക്ഷികളും മനസ്സുവെച്ചാല്‍ ബി ജെ പി യുടെ തേരോട്ടം അവസാനിക്കുമെന്നും അദ്ധേഹം പറഞ്ഞു . മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി യായ ശേഷം ആദ്യമായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Advertising
Advertising

Full View

ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ മതേതര കക്ഷികളുടെ യോജിപ്പിനായി ശ്രമിക്കും . ഫാഷിസത്തെ തുരത്തുക എന്ന സന്ദേശമുയര്‍ത്തി തന്നെയാണ് പാര്‍ട്ടി മലപ്പുറത്ത് ഉപതെരെഞ്ഞടുപ്പിനെ നേരിടുകയെന്നും അദ്ധേഹം പറഞ്ഞു. വി എം സുധീരന്റെ രാജിക്കാര്യത്തില്‍ അദ്ധേഹം പറയുന്നത് വിശ്വസിക്കുന്നതായും കെ.എം.മാണി തിരിച്ച് വരണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി .പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഖത്തര്‍ കെ.എം.സി.സി. ഭാരവാഹികളായ എസ്.എ.എം. ബഷീര്‍, അബ്ദുനാസ്സര്‍ നാച്ചി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News