ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നു

Update: 2018-05-23 10:41 GMT
Editor : Jaisy
ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നു

ഇതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി തൊഴിലിടങ്ങളിൽ നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കും

ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെയുള്ള നടപടികൾ അധികൃതർ കർശനമാക്കുന്നു. ഇതിനായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി തൊഴിലിടങ്ങളിൽ നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കും.

Full View

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് നടത്തുന്നത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകൾ ഇനി മുതൽ കൂടുതൽ വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ബഹ് റൈനിലെ പൗരസമൂഹത്തിന് അനധിക്യത തൊഴിലാളികൾ സൃഷ്ടിക്കുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾ ശല്യമായി അനുഭവപ്പെടുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടികൾ കർശനമാക്കുന്നത്. രാജ്യത്ത് അനധിക്യത തൊഴിലാളികളെ കുറച്ച് കൊണ്ട് വരാൻ ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റ് സംവിധാനം ഈയിടെ ആരംഭിച്ചിരുന്നു . രേഖകളില്ലാതെ ബഹ്​റൈനിൽ വിവിധ ജോലികൾ ചെയ്തുകഴിയുന്നവർക്ക്​ നിയമപ്രകാരം ജോലി ചെയ്യ്വുവാനുള്ള അവസരമാണ് ഇത് വഴി സാധ്യമാക്കിയത്. ഇതോടൊപ്പം മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ ഉദ്ദേശിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി സംഘടിപ്പിച്ചിരുന്നു .എന്നാൽ പ്രശ്നം പരിഹാരമില്ലാതെ തുടരുന്നതിനാലാണ് നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ജോലി സ്ഥലങ്ങളിൽ പരിശോധനകൾ ശക്തമാക്കുവാൻ എൽ.എം.ആർ.എ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News