ഖത്തര്‍ മലയാളികള്‍ക്ക് അഭിമാനമായി നമിതയുടെ ഒന്നാംറാങ്ക്
സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഖത്തര്‍ പ്രവാസികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നമിത നിജിയെന്ന കോഴിക്കോട്ടുകാരി.
സംസ്ഥാന എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഖത്തര്‍ പ്രവാസികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നമിത നിജിയെന്ന കോഴിക്കോട്ടുകാരി. ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളില്‍ നിന്ന് പ്ലസ്റ്റു പഠനം പൂര്‍ത്തിയാക്കിയ നമിത ഇനി തുടര്‍ പഠനത്തിനായി നാട്ടിലേക്ക് പോവുകയാണ്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശി നിജി പത്മഘോഷിന്റെയും ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ശ്രീജയയുടെയും മകളാണ് നമിത നിജിയെന്ന ഈ 12 ാം ക്ലാസുകാരി. ദോഹയിലെ ക്യു പി എം കമ്പനിയില്‍ സ്ട്രക്ചറല്‍ എഞ്ചിനീയറായ അച്ഛന്റെയും ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യത്തില്‍ ആര്‍ക്കിടെക്റ്റായ അമ്മയുടെയും വഴി തന്നെയാണ് നമിതയും തെരെഞ്ഞെടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച ഒന്നാം റാങ്കിന്റെ മികവില്‍ നമിത പ്രവാസലോകത്തിന്റെ കൂടി അഭിമാനമാവുകയാണ് . ദോഹയിലെ ബിര്‍ള പ്ബ്ലിക് സ്‌കൂളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ നമിത പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. പ്ലസ് വണ്‍ പഠനത്തിനു ശേഷം നാട്ടില്‍ ഒരുമാസത്തെ അവധിയിലാണ് എന്‍ട്രന്‍സ് കോച്ചിംഗ് നേടിയത്.
മാതാപിതാക്കള്‍ക്കും അനിയത്തി നയനയക്കുമൊപ്പമാണ് നമിത ദോഹയില്‍ കഴിയുന്നത്. റാങ്ക് ലഭിച്ചതോടെ തുടര്‍ പഠനത്തിനായി ഡല്‍ഹിയിലേക്ക് പുറപ്പെടാനാണ് നമിതയുടെ തീരുമാനം. ആര്‍ക്കിടെക്ചറല്‍ മേഖലയിലെ പാരമ്പര്യവും ചിത്രകലയിലെ പ്രാവീണ്യവും കൈമുതലാക്കി ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നമിതയുടെ കുടുംബം.