അതിജീവനത്തിനായി തുടങ്ങി...ഒടുവില്‍ കുതിരസവാരിയില്‍ മികച്ച പരിശീലകനായി മാറിയ കരണ്‍

Update: 2018-05-24 09:26 GMT
Editor : Jaisy
അതിജീവനത്തിനായി തുടങ്ങി...ഒടുവില്‍ കുതിരസവാരിയില്‍ മികച്ച പരിശീലകനായി മാറിയ കരണ്‍

ചെറുപ്പം മുതലേ കുതിച്ചു പായുന്ന കുതിരകളുടെ കാഴ്ചകൾ മനസിൽ താലോലിച്ചിരുന്ന കരണിന്

Full View

അതിജീവനത്തിനായി ഗൾഫ് നാടുകളിൽ എത്തിപ്പെടുന്ന മലയാളികൾ ജോലി ചെയ്യുന്ന മേഖലകൾ പലതാണ്. ബഹ്റൈനിൽ വ്യത്യസ്തതയും സാഹസികതയും സമന്വയിക്കുന്ന കുതിര സവാരിയിൽ പരിശീലനം നൽകുകയാണ് കാസർകോട് ജില്ലയിലെ അരയങ്ങാനം സ്വദേശിയായ കരൺ എന്ന കരുണാകരൻ.

ചെറുപ്പം മുതലേ കുതിച്ചു പായുന്ന കുതിരകളുടെ കാഴ്ചകൾ മനസിൽ താലോലിച്ചിരുന്ന കരണിന് . പ്രവാസിയായപ്പോഴാണ് തന്റെ സ്വപ്നം സഫലമായത്. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി ബഹ് റൈനിലെ ബുദയ്യയിലെ കൺട്രി ക്ലബ്ബിൽ റൈഡിംഗ് പരിശീലകനായി ജോലി ചെയ്യുന്നു. വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് പേർക്ക് കരൺ കുതിരകളുടെ നിയന്ത്രണവും സവാരിയും പഠിപ്പിച്ചു നൽകിക്കഴിഞ്ഞു.

പരിശീലനത്തിനെത്തുന്നവർക്കെല്ലാം തങ്ങളുടെ മികച്ച ട്രെയിനറെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. യൂറോപ്യൻ കുടുംബങ്ങളിൽ നിന്നുള്ളവരും അറബ് സ്വദേശികളുമെല്ലാം തങ്ങളുടെ കുട്ടികൾക്ക് പരിശീലനം നൽകാനായി കരണിനെ സമീപിക്കുന്നു. കുട്ടിക്കാലം മുതൽ ആഗ്രഹിച്ചത് പോലെ കുതിര സവാരിയിൽ പരിശീലനം നൽകുന്ന ജോലി ലഭിച്ചപ്പോൾ അത് മനം നിറഞ്ഞ് ആസ്വദിക്കുകയാണ് ഈ പ്രവാസി മലയാളി.ഭാര്യ സുജയും മക്കളായ ആരുഷൂം കാർത്തികയും എല്ലാ പിന്തുണയും നൽകി കരണിന്റെ കൂടെയുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News