ബഹ്റൈനിൽ ഡ്രൈവിംഗ് പഠനത്തിന് ചെലവേറി

Update: 2018-05-24 09:22 GMT
Editor : Jaisy
ബഹ്റൈനിൽ ഡ്രൈവിംഗ് പഠനത്തിന് ചെലവേറി

പുതുതായി ലൈസൻസ് എടുക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് നിരക്ക് വർധന പ്രതികൂല ഘടകമാകും

പരിശീലന ക്ലാസുകളുടെ ഫീസ് നിരക്ക് വർധിച്ചതോടെ ബഹ്റൈനിൽ ഡ്രൈവിംഗ് പഠനത്തിന് ചെലവേറി. പുതുതായി ലൈസൻസ് എടുക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് നിരക്ക് വർധന പ്രതികൂല ഘടകമാകും.

Full View

രാജ്യത്ത് ഡ്രൈവിംഗ് പരിശീലനം മെച്ചപ്പെട്ടതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശീലനത്തിനായുള്ള പഠന ക്ലാസുകളുടെ ഫീസ് നിരക്ക് അധിക്യതർ കഴിഞ്ഞ വാരം വർധിപ്പിച്ചത്. ഒരു മണിക്കൂർ ക്ലാസിന് രണ്ട് ദിനാർ വീതമാണ് നിരക്ക് വർധന. നേരത്തെ മണിക്കൂറിന് അഞ്ച് ദിനാർ നൽകിയിരുന്ന ക്ലാസുകൾക്ക് ഇനി ഏഴു ദിനാർ നൽകേണ്ടി വരും. നിയമപ്രകാരമുള്ള ഇരുപത്തി രണ്ട് മണിക്കൂർ നിർബന്ധിത പരിശീലനം നേടുവാൻ നൽകേണ്ട ഫീസ് നേരത്തെ 110 ദിനാർ ആയിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഇത് 154 ദിനാറായി വർധിച്ചിട്ടുണ്ട്. രണ്ട് തവണ പരാജയപ്പെട്ട് മൂന്നാം ശ്രമത്തിൽ വിജയിച്ചാൽ ലൈസൻസ് നേടുവാനുള്ള പഠനച്ചെലവ് 336 ദിനാറായും ഉയരും. പ്രവാസികളുടെ ഡ്രൈവിംഗ് പഠനത്തെ ഫീസ് വർധന പ്രതികൂലമായി ബാധിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News