അടുക്കളത്തോട്ടം ദോഹയുടെ രണ്ടാം വര്‍ഷത്തിലെ ആദ്യ വിളവെടുപ്പ് പൂര്‍ണമായി

Update: 2018-05-25 16:57 GMT
Editor : admin

ഖത്തറിലെ ജൈവകാര്‍ഷിക കൂട്ടായ്മയായ അടുക്കളത്തോട്ടം ദോഹയുടെ രണ്ടാം വര്‍ഷത്തിലെ ആദ്യ വിളവെടുപ്പ് ശഹാനിയയിലെ അല്‍ദൂസരി പാര്‍ക്കില്‍ നടന്നു.

ഖത്തറിലെ ജൈവകാര്‍ഷിക കൂട്ടായ്മയായ അടുക്കളത്തോട്ടം ദോഹയുടെ രണ്ടാം വര്‍ഷത്തിലെ ആദ്യ വിളവെടുപ്പ് ശഹാനിയയിലെ അല്‍ദൂസരി പാര്‍ക്കില്‍ നടന്നു. ശീതകാല പച്ചക്കറികളാണ് ഇത്തവണ കൂടുതലായി വിളവെടുത്തത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്‍റ് ഗിരീഷ് കുമാറും അല്‍ ദൂസരി പാര്‍ക്ക് ഉടമ മുഹമ്മദ് അല്‍ ദൂസരിയും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

അടുക്കളത്തോട്ടം ദോഹകൂട്ടായ്മയിലെ നൂറോളം പേര്‍ പങ്കെടുത്ത വിളവെടുപ്പ് ഉത്സവത്തില്‍ അല്‍ദോസരി പാര്‍ക്കുടമ മുഹമ്മദ് മതാര്‍ ദോസരിയും പങ്കാളിയായി. കൂട്ടുചേര്‍ന്ന് വിളവെടുത്ത പച്ചക്കറികള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാറാണ് ഈ വര്‍ഷത്തെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്‌.

Advertising
Advertising

കഴിഞ്ഞ വര്‍ഷം തികച്ചും ജൈവരീതിയില്‍ കൃഷിയിറക്കിയതിന്റെ അനുഭവപരിചയം മുന്‍നിര്‍ത്തിയാണ് അടുക്കളത്തോട്ടം ദോഹ ഇത്തവണയും മരുഭൂമിയില്‍ കാര്‍ഷിക പരീക്ഷണത്തിനിറങ്ങിയത്. നാടന്‍ പച്ചക്കറികളായ പാവല്‍, പയര്‍, വെള്ളരി, കക്കിരി, വഴുതന, തക്കാളി, മുളക് തുടങ്ങിയവയും ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി, സാലഡ് ഇലകള്‍ തുടങ്ങിയവയുമാണ് ഇത്തവണ കൂടുതലായി കൃഷിചെയ്തത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമുപയോഗിച്ചാണ് പച്ചക്കറി കൃഷി നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും ജൈവരീതിയില്‍ തന്നെ കൃഷിയിറക്കിയ ഈ കൂട്ടായ്മക്കാണ് മരുഭൂമിയില്‍ ആദ്യമായി നെല്ല് വിളയിച്ചതിന്റെ പെരുമയുള്ളതും .

Writer - admin

contributor

Editor - admin

contributor

Similar News